നരച്ചമുടിക്ക് എന്നെന്നേക്കുമായി വിട. മുടി കറുക്കുവാൻ ഒരു മാന്ത്രിക കൂട്ട് ഇതാ.
പ്രായമേറുന്തോറും മനുഷ്യശരീരത്തിൽ ഒരുപാട് വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. പ്രത്യക്ഷത്തിൽ എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യത്യാസമാണ് തലമുടി നരയ്ക്കുന്നത് .എന്നാൽ അടുത്തകാലത്തായി പ്രായമേറിയവരെ പോലെതന്നെ ചെറുപ്പക്കാരിലും മുടി നരയ്ക്കുന്നത് സാധാരണയായി കണ്ടുവരുന്നുണ്ട്. പലരും ഇതൊരു ഫാഷനായി മാറ്റുന്നുണ്ടെങ്കിലും ചിലരെ സംബന്ധിച്ച് ഇവ ഒരു പ്രശ്നം തന്നെയാണ് . ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും കളിയാക്കലുകൾ ,വിവാഹാലോചന വരുമ്പോഴുണ്ടാകുന്ന തടസ്സം എന്നിവയെല്ലാം അവയിൽപ്പെടുന്നു.
വിപണിയിലും മറ്റും നിരവധി ഉത്പന്നങ്ങൾ നര മാറ്റുന്നതിന് വേണ്ടിയിപ്പോൾ കണ്ടുവരുന്നുണ്ട്. മുടി കളർ ചെയ്യുന്നതും ഇതിനൊരു പ്രതിവിധിയായി കാണുന്നവരുമുണ്ട്. പലവിധ കാരണങ്ങളാൽ മുടി നരയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. പാരമ്പര്യം ,ജീവിതരീതി, മെലാനിൻ എന്ന ഹോർമോണിൻ്റെ വ്യതിയാനം ഇവയൊക്കെയാകാം കാരണങ്ങളിൽ ചിലതെന്ന് അഭിപ്രായപ്പെടുന്നു .അലോപ്പതിയിലും, ആയുർവേദത്തിലും, ഹോമിയോപതിയിലും നിരവധി പ്രതിവിധി മരുന്നുകളുടെ രൂപത്തിൽ ലഭ്യമാണെങ്കിലും ശാശ്വതമായ പരിഹാരം ഇവയ്ക്ക് നിലവിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.
വീട്ടിൽതന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് മുടിയുടെ നര മാറ്റുന്നതിനുവേണ്ടി ഒരു മാന്ത്രികക്കൂട്ട് നമുക്ക് തയ്യാറാക്കാം. ഈ മിശ്രിതം തയ്യാറാക്കുന്നതിനുവേണ്ടി നമുക്ക് ആവശ്യമായ വസ്തുക്കൾ താഴെപ്പറയുന്നവയാണ്.
1) കരിഞ്ചീരകം- അര ടീസ്പൂൺ
2) നെല്ലിക്കാ പൊടി- അര ടീസ്പൂൺ
3) നീലമരി പൊടി-അര ടീസ്പൂൺ
4) കട്ടൻ ചായ-മിക്സ് ചെയ്യാൻ ആവശ്യത്തിന്
മുകളിൽ പറഞ്ഞിരിക്കുന്ന അളവിലുള്ള വസ്തുക്കൾ ചേർത്ത് മിശ്രിതം തയ്യാറാക്കാവുന്നതാണ്. മുടിയുടെ നീളം അനുസരിച്ച് ഇവയുടെ അളവുകളും ആനുപാതികമായി വർദ്ധിപ്പിക്കാവുന്നതാണ് .താഴെ കാണുന്ന വീഡിയോയിൽ ഈ മിശ്രിതം തയ്യാറാക്കുന്ന രീതിയും അവ ഉപയോഗിക്കേണ്ട വിധവും വിശദമായി നൽകിയിരിക്കുന്നത് നോക്കി മനസ്സിലാക്കാം.
video credit: Sheena’s Vlogs