മുടിയെ സ്നേഹിക്കുന്നവർക്കായി, മുട്ടോളം മുടിവളരാൻ ഇതാ ഒരു മാന്ത്രിക എണ്ണ.

മുടിയെ സ്നേഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും തന്നെയുണ്ടാകില്ല. മുടിയുടെ സംരക്ഷണത്തിനായി സമയവും പണവും ചെലവാക്കുന്നതിനുംവേണ്ടി ഒട്ടുമിക്ക ആളുകളും തങ്ങളുടെ ജീവിതത്തിൻ്റെ നല്ലൊരു ശതമാനവും മാറ്റിവെക്കുന്നവരുമാണ്. എന്നാൽ മുടിയുടെ സംരക്ഷണത്തിനായി ഭീമമായ തുക ചിലവഴിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. നിലവിൽ വിപണികളിലും ഓൺലൈനിലും സജീവമായി മുടിയുടെ വളർച്ചയ്ക്ക് പ്രത്യേകതരം എണ്ണകൾ ലഭ്യമാണ്.

Advertisement

എല്ലാവർക്കും തങ്ങളുടെ മുടിയുടെ പ്രത്യേകതയനുസരിച്ച് എണ്ണകൾ യോജിക്കണമെന്നില്ല.അതിനാൽ നൽകിയ തുക നഷ്ടമായെന്ന് കരുതി നിരാശപ്പെടുന്നവരാകാം ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളും. കാലാവസ്ഥ, വെള്ളം, ഭക്ഷണശൈലി , രോഗങ്ങൾ ഇവയെല്ലാം ആശ്രയിച്ചിരിക്കും ഒരു വ്യക്തിയുടെ മുടിയെ സംബന്ധിച്ചുള്ള ഘടകങ്ങൾ.പുരുഷന്മാരിലും സ്ത്രീകളിലും ഇന്നത്തെകാലത്ത് ഒരുപോലെ മുടികൊഴിച്ചിൽ കണ്ടുവരുന്നുണ്ട് .ഇരുകൂട്ടർക്കും കഷണ്ടിവരുന്നതും ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്.

മുടിയുടെ അറ്റം പിളർന്ന്പോവുക, മുടിക്ക് ഉള്ളുകുറയുക,കഷണ്ടി രൂപപ്പെടുക, മുടിക്ക് നീളം വയ്ക്കാതിരിക്കുക, അങ്ങനെ ഓരോ വ്യക്തിയെ സംബന്ധിച്ചും വിവിധ പ്രശ്നങ്ങളാണുള്ളത് .ഏത് വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കും തങ്ങളുടെ കയ്യിലൊതുങ്ങാവുന്ന തുകക്ക് ലഭ്യമാകുന്ന വസ്തുക്കളുപയോഗിച്ച് വീട്ടിൽതന്നെ നിർമ്മിക്കാവുന്ന ഒരു എണ്ണ കൂട്ടാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.

പ്രകൃതിദത്തമായി തയ്യാറാക്കുന്ന ഈ എണ്ണകൂട്ടിന് ആവശ്യമായ നാല് ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. വെളിച്ചെണ്ണ
2. ഉലുവ
3. കടുക്കാത്തോട്
4. താന്നിക്ക

ഇരുമ്പ് ചട്ടിയിൽ നാലു ചേരുവകളും ഉപയോഗിച്ച് ലളിതമായി വീട്ടിൽ തന്നെ ഈ എണ്ണ എപ്രകാരമാണ് ഉണ്ടാക്കുന്നതെന്ന് താഴെ കാണുന്ന വീഡിയോയിൽ വിശദമായി കാണാവുന്നതാണ്.
Credit: Baiju’s Vlogs.