ഇതൊന്നു പരീക്ഷിച്ചു നോക്കൂ, ദീർഘകാലം പച്ചമുളക് എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം
കേരളത്തിലെ ജനങ്ങളുടെ ഭക്ഷണക്രമത്തിൽനിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചമുളകിന്റെ ഉപയോഗം. ഒരുപക്ഷേ മൂന്ന് നേരത്തെ ഭക്ഷണത്തിലും ഇതിന്റെ സാന്നിധ്യമുണ്ടായിരിക്കും. അതുകൊണ്ട് ആവശ്യത്തിനുള്ള മുളക് വീട്ടിൽതന്നെ കൃഷി ചെയ്യുന്നവരുമുണ്ട് . എന്നാൽ ചിലരുടെ വീടുകളിൽ ഇത് പ്രതീക്ഷിച്ചത്ര ഫലം നൽകാറില്ല.കടകളിൽ നിന്നു ഇതു വാങ്ങുന്നവരുമുണ്ട്. പച്ചമുളക് ആവശ്യത്തിനും കൂടുതൽ അളവിൽ വാങ്ങുകയാണെങ്കിൽ അത് കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഈയൊരു വിദ്യ ഉപയോഗിച്ചാൽ ഒരു മാസം വരെ പച്ചമുളക് പുതിയതുപോലെ സൂക്ഷിക്കാം.അതോടൊപ്പം ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കിയാൽ പച്ചമുളക് നല്ലതാണോ എന്നും നമുക്ക് തിരിച്ചറിയാവുന്നതാണ്.
ഇതിനു ആദ്യം ചെയ്യേണ്ടത് നമ്മൾ മാർക്കറ്റിൽ നിന്നും പച്ചമുളക് വാങ്ങിക്കുമ്പോൾ വൃത്തിയായി കഴുകിയതിനു ശേഷം ഇതിൽ കേടായ പച്ചമുളക് മാറ്റുക എന്നതാണ്. അല്ലെങ്കിൽ ബാക്കി പച്ചമുളക് കൂടി നാശമാകാൻ ഇത് കാരണമാകും. അടുത്തത് പച്ചമുളക് നല്ലതാണോ എന്ന് കണ്ടുപിടിക്കുന്നതിന്, ഒരെണ്ണമെടുത്ത് പൊട്ടിച്ചു നോക്കുക അല്ലെങ്കിൽ മുറിച്ചുനോക്കുക. പെട്ടെന്ന് തന്നെ ശബ്ദത്തോടുകൂടി ഇത് മുറിയാണെങ്കിൽ നല്ല പച്ചമുളകാണെന്നു നമുക്ക് മനസ്സിലാക്കാം. ഇനി ഈ പച്ചമുളകുകൾ ഒരു പാത്രത്തിലേക്ക് മാറ്റണം. അതിനായി ,പാത്രം നല്ല വൃത്തിയായി കഴുകി ഉണക്കിയതിനുശേഷം അതിലേക്ക് ഒരു പേപ്പർ ഇറക്കിവയ്ക്കുക .തുടർന്ന് നേരത്തെ നമ്മൾ എടുത്തു വച്ചിരിക്കുന്ന പച്ചമുളകു ഇതിലേക്ക് മാറ്റുക.വായുസഞ്ചാരം ഇല്ലാത്ത രീതിയിൽ ടൈറ്റായി അടയ്ക്കാൻ സാധിക്കുന്ന ഒരു പാത്രം ആയിരിക്കണമിത്. ഈ രീതിയിൽ നമ്മൾ പച്ചമുളക് സൂക്ഷിക്കുകയാണെങ്കിൽ ചുരുങ്ങിയത് ഒരു മാസത്തോളം നമുക്ക് ഫ്രഷ് ആക്കിവയ്ക്കാം