ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ തെറ്റുമോ എന്ന പേടി വേണ്ട

ഇംഗ്ലീഷ് ടൈപ്പ് ചെയ്തു അയക്കുവാൻ മിക്കവർക്കും ഒരു കോൺഫിഡൻസ് കുറവ് കാണും .സ്പെല്ലിങ് തെറ്റാകുമോ ?ഗ്രാമർ മിസ്റ്റേക്ക് വരുമോ എന്നിങ്ങനെ നൂറായിരം സംശയങ്ങൾ ആയിരിക്കും.നിങ്ങളുടെ ഫോണിൽ ഒരു കീ ബോർഡ് ഇൻസ്റ്റാൾ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

Advertisement

ഗ്രാമർലി പ്ലാറ്റ്‌ഫോം എല്ലാവരും കേട്ടിട്ടുണ്ടാവും.ഇംഗ്ലീഷ് കോൺടെന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ ഗ്രാമർ ,സ്പെല്ലിങ് മിസ്റ്റേക്ക് ഒക്കെ കറക്റ്റ് ചെയ്യുന്ന ഒരു അടിപൊളി ടൂൾ ആണ്.കണ്ടെന്റ് ടൈപ്പ് ചെയ്യാനായി ഒരു കൺസോൾ ഇവർ നൽകുന്നുണ്ട്.ഇത് കൂടാതെ ഗൂഗിൾ ക്രോം പോലുള്ള ബ്രൗസറുകളിൽ ഏക്സ്‌റ്റെൻഷനുകളും ലഭ്യമാണ്.ഇത് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ കയറുന്ന വെബ്സൈറ്റുകളിൽ എല്ലാം ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ വരുന്ന സ്പെല്ലിങ് മിസ്റ്റേക്ക് ,ഗ്രാമർ എന്നിവയെല്ലാം ഗ്രാമർലി കറക്റ്റ് ചെയ്തു തരുന്നു.

മൊബൈലിൽ ആണെങ്കിൽ ഗ്രാമർലി യുടെ കീബോര്ഡ് ലഭ്യമാണ്.ഈ കീബോര്ഡ് ഇൻസ്റ്റാൾ ചെയ്ത ശേഷം നമ്മൾ സാധാരണ ടൈപ്പ് ചെയ്‌യുന്ന പോലെ ഗ്രാമർലി കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ സ്പെല്ലിങ് മിസ്റ്റേക്കുകളും,ഗ്രാമർ മിസ്റ്റേക്കും ഗ്രാമർലി കീബോർഡ് കറക്റ്റ് ചെയ്തു നൽകുന്നു.ഇനി മുതൽ ഇംഗ്ലീഷിൽ ആർക്കേലും മെസ്സേജ് അയക്കുമ്പോഴും ഇ മെയിൽ അയക്കുമ്പോഴുമൊക്കെ സ്പെല്ലിങ് തെറ്റും ഗ്രാമർ തെറ്റും എന്നൊക്കെയുള്ള പേടി വേണ്ട.ഗ്രാമർലി കീബോര്ഡ് ഡൌൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു

ഡൌൺലോഡ്

നിങ്ങൾ ഗ്രാമർലി കീബോർഡ് ഉപയോഗിച്ച് ടൈപ്പുചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ എഴുത്ത് പരിശോധിക്കുകയും നിങ്ങളുടെ സന്ദേശം വ്യക്തവും ഫലപ്രദവും തെറ്റില്ലാത്തതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. നിങ്ങൾ എഴുതുന്ന എവിടെയും പ്രവർത്തിക്കുന്ന ഒരു റൈറ്റിംഗ് അസിസ്റ്റന്റായി കീബോർഡ് ഉപയോഗിക്കുവാനായി സാധിക്കും.