കോളേജിലെ പുതിയ ബാച്ച് പ്രവേശനവും ,പരീക്ഷകളും എപ്പോൾ ?

വൈകുന്ന അധ്യയനം: കോളേജുകളുടെ അധ്യയനം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് റിപ്പോർട്ട്.

Advertisement

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ ബാച്ചിലെ പ്രവേശനം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് യുജിസി നിർദ്ദേശിച്ച സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. കോളേജുകൾക്കും സർവകലാശാലകൾക്കും ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. അവസാന വർഷ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും ജൂലൈയിൽ നടത്താൻ കഴിയുമെങ്കിൽ ഓൺലൈനായി നടത്താമെന്നും സമിതി വ്യക്തമാക്കി.മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷകളും നീട്ടി വെക്കാൻ സാധ്യതയുണ്ട് .എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്.

പഠനവും അക്കാദമിക് കലണ്ടറും ഇതിനോട് അനുബന്ധിച്ച് നിർദേശങ്ങൾ പാലിച്ച് ആകാമെന്നും ആലോചനയിലുണ്ട്. ഈ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് മാർച്ച് 16ന് രാജ്യത്തെ കോളേജുകളും സർവ്വകലാശാലകളും അടച്ചിരുന്നു. അതോടുകൂടി താളം തെറ്റിയ അക്കാദമിക് കലണ്ടറും പരീക്ഷകളുടെ ഷെഡ്യൂളും തയ്യാറാക്കുന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് കൂടുതൽ പഠനം നടത്താനും വരുന്ന അക്കാദമിക് വർഷം എങ്ങനെ വേണമെന്ന് സംബന്ധിച്ച് സർക്കാർ സമിതി രൂപീകരിച്ചിരുന്നു. യുജിസിയുടെ ഏഴംഗ സമിതിയെയാണ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചിരുന്നത്.