ആട് വളർത്തൽ ,1ലക്ഷം രൂപ ധനസഹായം,കൂടുതൽ അറിയാം
ആടിനെ പാവപ്പെട്ടവന്റെ പശു എന്നാണ് വിളിക്കുന്നത്. ആട്ടിൻകുട്ടിയുടെ ഉയർന്ന വില, പാലിന്റെ ഉയർന്ന പോഷകമൂല്യം, ചെറുകിട നിക്ഷേപം, ഉയർന്ന ഉൽപാദനക്ഷമത, എന്നിങ്ങനെ ധാരാളം നല്ല വശങ്ങളുണ്ട് ആട് വളർത്തലിനു പിന്നിൽ. ആടുകളുടെ സുരക്ഷയും നല്ല വായുസഞ്ചാരവും മാത്രമാണ് അത്യാവശ്യം. ആടുകൾക്ക് ചൂടിൽ നിന്നും തീപ്പൊരിയിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയും. രാത്രി സമയത്ത് ആടുകളെ കെട്ടുവാൻ 10 ചതുരശ്ര അടിയുള്ള ഒരു കൂട് വേണം. പകൽ സമയങ്ങളിൽ കെട്ടുവാനുള്ള കൂടിനു 15 ചതുരശ്ര അടി വിസ്തീർണവും വേണം .നിലത്തു നിന്ന് നാലടി ഉയരത്തിൽ വേണം തറ പണിയാൻ .
ഗ്രാമത്തിൽ ഉള്ളവർക്ക് , പ്രത്യേകിച്ച് സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് ഒരുങ്ങുന്നു. ഗ്രാമീണ സ്ത്രീകൾക്കും കൃഷിക്കാർക്കും സാങ്കേതിക പരിജ്ഞാനം നൽകി ആട് വളർത്തലിലൂടെ വരുമാനം കണ്ടെത്താൻ പരിശീലിപ്പിക്കുന്നു.ഇതിനായി ഗവർമെന്റ് ധന സഹായവും നൽകുന്നുണ്ട്.അതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.