ഗോ കൊറോണ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി രാംദാസ് അതവാലെ

ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഫെബ്രുവരി 20 നു നടന്ന പ്രാർത്ഥനാ യോഗത്തിൽ കേന്ദ്രമന്ത്രി രാംദാസ് അതവാലെ, മുംബൈയിലെ ചൈനീസ് കോൺസൽ ജനറൽ ടാങ് ഗുവോകൈ, ബുദ്ധ സന്യാസിമാർ എന്നിവർ ‘ഗോ കൊറോണ, ഗോ കൊറോണ’ എന്ന് ആക്രോശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഫെബ്രുവരി 20 ന് ചൈനയിൽ കൊറോണ വൈറസ് പടരാതിരിക്കാനുള്ള പ്രാർത്ഥന വേളയിലാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ഗോ കൊറോണ ഗോ കൊറോണ എന്ന മുദ്രാ വാക്യം വിളിച്ചത്.

Advertisement

പകർച്ചവ്യാധി തടയുന്നതിനുള്ള സർക്കാർ തയ്യാറെടുപ്പിനെ ഈ മുദ്രാവാക്യങ്ങൾ സഹായിക്കാൻ സാധ്യതയില്ല. അതേസമയം, വൈറസ് രാജ്യത്ത് അപകടമുണ്ടാക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ സർക്കാർ ശ്രമിക്കുന്നു.

ഒരു മരണമാണ് ഇപ്പോൾ കൊറോണ ബാധിച്ചു ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കർണാടകയിൽ ആണ് കൊറോണ ബാധിച്ചു ഒരാൾ മരിച്ചത്.

കേന്ദ്രമന്ത്രി രാംദാസ് അതവാലെ ഗോ കൊറോണ മുദ്രാ വാക്യം വിളി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ഇതിനോട് അനുബന്ധിച്ചു നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു,