സെൽഫി പ്രേമികൾക്കായി കിടിലൻ ഫോണുമയി ജിയോണി
സെൽഫി പ്രേമികൾക്കായി കിടിലൻ ഫോണുമയി ജിയോണി.
സെൽഫിക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ വിപണിയെത്തിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ജിയോണി. MWC 2017 ഇൽ അവതരിപ്പിച്ച ജിയോണി എ 1 പ്ലസ് എന്ന മോഡൽ ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ എത്തിയത്. സെൽഫി കാമറക്കും ബാറ്ററിക്കും പ്രാധാന്യം നൽകികൊണ്ടുള്ളതാണ് ഈ ഫാബ്ലറ്റ്. രാജ്യത്തെ റീട്ടയിൽ ശൃംഖല വഴിയാണ് വിൽപ്പന. ഓൻലെെൻ വഴിയുള്ള വിൽപ്പനയെ സംബദ്ധിച്ചുള്ള വിവരങ്ങൽ ജിയോണി പുറത്ത് വിട്ടിട്ടില്ല. 26,999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില. ജിയോണി തങ്ങളുടെ ഫോണുകൾക്ക് രണ്ട് വർഷത്തെ വാറണ്ടിയും വാഗ്ധാനം ചെയ്യുന്നുണ്ട്.
>>പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
ജിയോണി എ 1 പ്ലസിന്റെ പ്രത്യേകതകൾ.
ഇരട്ട നാനോ സിമ്മ് ഇടുവാൻ സാധിക്കുന്ന ഈ ഫോൺ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് അധിഷ്ടിത അമിഗോ 4 ഓ എസിലാണ് പ്രവർത്തിക്കുന്നത്.1080*1920 പിക്സലോട് കൂടിയ 6 ഇഞ്ച് ഫുൽ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ. 2.6 Ghz മീഡിയടെക്ക് ഹീലിയോ പി 25 ഒക്ടാ കോർ പ്രൊസ്സസറാണ് ഫോണിന് കരുത്ത് നൽകുന്നത്. നാലു ജീ ബി റാമും 64 ജീ ബി ഇന്റേർണൽ സ്റ്റോറേജ്. 256 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ട്. സെൽഫി അധിഷ്ടിത ജിയോണി എ 1 പ്ലസിൽ 20 മെഗാ പിക്സലിന്റെതാണ് മുൻ കാമറ ഒപ്പം എൽ ഇ ഡി ഫ്ലാഷും. ഈ ഫോണിൽ നിരവധി സെൽഫി ഫീച്ചറുകളാണ് ജിയോണി ഒരുക്കിയിരിക്കുന്നത്. ഇരട്ട പിൻ കാമറയാണ് ഈ സ്മാർട്ട് ഫോണിനുള്ളത് പ്രധാന കാമറ 13 മെഗാ പിക്സലിന്റെതാണ് രണ്ടാമത്തെ കാമറ 5 മെഗാ പിക്സൽ ആണ്.കൂടെ എൽ ഇ ഡി ഫ്ലാഷ്. ഈ ഫ്ലാഷ് ഐ ആർ ബ്ലാസ്റ്റർ ആയി ഉപയോഗിക്കാം. കണക്ടിവിറ്റിക്കായി നിരവധി കാര്യങ്ങൽ ജിയോണി ഒരുക്കിരിരിക്കുന്നു. 4G വോൽട്ട്, ഡ്യുവൽ ബാൻഡ് വൈ ഫൈ, ബ്ലൂടൂത്ത് v4.0, മൈക്രോ യു എസ് ബി, ഓ ടി ജി, 3.5mm ഓഡിയോ ജാക്ക്. എന്നിവയുണ്ട്. 256 ഗ്രാം ഭാരമുള്ള ഈ ഫോണിന് 4550 mAh ബാറ്ററിയാണ് ഉള്ളത്. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 18 W ന്റെ അൽട്രാ ഫാസ്റ്റ് ചാർജർ ഒപ്പം ഉണ്ട്. ഇതുവഴി 2 മണിക്കൂർ കൊണ്ട് ബാറ്ററി ഫുൽ ചാർജ് ചെയ്യാൻ സാധിക്കും.