കൊറോണ കാലത്തും കർമ്മനിരതരായി ബഹ്റൈനിലെ മലയാളികൾ
ലോകത്തൊട്ടാകെ സമൂഹ വ്യാപനം നടന്നുകൊണ്ടിരിക്കുന്ന കൊറോണയിൽ നിന്നു മുക്തി നേടുന്നതിനായി ധാരാളം മുൻകരുതലുകൾ ആണ് ജനങ്ങൾ സ്വീകരിക്കുന്നത്. വ്യക്തികൾ തമ്മിൽ സുരക്ഷിത അകലവും, സാനിറ്റൈസർ, ഹാൻഡ് വാഷ്,മാസ്‌ക് എന്നിവയുടെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ മാസ്കുകൾ ആവശ്യാനുസരണം ലഭിക്കാത്തതിനാൽ ബഹ്റൈനിലെ മലയാളി കൂട്ടായ്മകൾ സൗജന്യമായി ഫേസ് മാസ്കുകൾ വിതരണം ചെയ്താണ് ലോകത്തിനു മുൻപിൽ നല്ലൊരു മാതൃകയായത്. ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം, ബിസിനസ് ഫോറം യൂത്ത് വിംഗ് എന്നീ കൂട്ടായ്മകളാണ് ഇതിനായി മുന്നോട്ടുവന്നത്.
വൈറസ് വ്യാപനം അതിതീവ്രമായതോടെ വളരെ വേഗത്തിൽ തന്നെ കടകളിലെല്ലാം ഫേസ് മാസ്കുകൾ തീർന്നിരുന്നു. ഇതിനാൽ ക്ഷാമം നേരിട്ടതിനാലാണ് മാസ്കിന്റെ നിർമാണം ആരംഭിച്ചത്. പെട്ടെന്നുള്ള വിലക്കയറ്റവും ഇതിന്റെ ലഭ്യതക്കുറവും വളരെയധികം ജനങ്ങളേ ബുദ്ധിമുട്ടിലാഴ്ത്തി എന്ന് മനസ്സിലാക്കിയാണ് മലയാളികൾ ഈ ഉദ്യമം ഏറ്റെടുത്തത്. അശാസ്ത്രീയമായ രീതിയിൽ ഫേസ് മാസ്കുകൾ വിൽപ്പന നടത്തിയ മൂന്നു കടകൾ അധികൃതർ നേരത്തെ തന്നെ പൂട്ടിയിരുന്നു.നാട്ടിൽ നിന്നും മാസ്കുകൾ നിർമ്മിച്ച് അവിടെ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതിനായി ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ തുടങ്ങിയ നിരവധി സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്.