പട്ടിണിയിലായ കുരങ്ങന്മാർക്ക് ഭക്ഷണമൊരുക്കി ഡിവൈഎഫ്‌ഐയുടെ മാതൃക

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ആണ് ഈ നടപടി

എല്ലാവരും വീട്ടിലാണ്,മനുഷ്യർ കഴിച്ചിട്ട് കളയുന്ന വസ്തുക്കൾ കഴിച്ചു ജീവിച്ചിരുന്ന തെരുവ് നായ്ക്കളുടെയും കുരങ്ങന്മാരുടെയും അവസ്ഥ നമ്മൾ ആലോചിച്ചിരുന്നോ ?നമ്മൾ ആലോചിച്ചില്ല എങ്കിലും നമ്മുടെ മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ ആശങ്ക പങ്കുവെച്ചിരുന്നു.തെരുവ് നായ്കൾക്കും കുരങ്ങന്മാർക്കും ഭക്ഷണം നൽകണം എന്ന് നിർദേശിച്ചു.ഇതിനു പിന്നാലെ ആണ് കുരങ്ങന്മാർക്ക് ഭക്ഷണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്.

Advertisement

നിയന്ത്രണങ്ങൾ മാറും വരെ എല്ലാ ദിവസവും ഭക്ഷണം നൽകുമെന്നാണ് ഡിവൈഎഫ്‌ഐ അറിയിച്ചത്.കൊറോണക്കാലക്കത് പട്ടിണിയിലായ കൊല്ലം ശാസ്‌താംകോട്ട കുരങ്ങന്മാർക്ക് എന് കൊല്ലം ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തിൽ ഭക്ഷണം ഒരുക്കിയത്.

മാതൃകകൾ ഇല്ലാത്ത മാതൃക എന്ന തലകെട്ടിൽ പിഎ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യങ്ങൾ ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തത്.