ഫ്ലെറ്റ് യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഇപ്പോൾ ഓൺലൈനായി ഫ്ലെറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർ ഏറേയാണ്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ധാരാളം ഗുണങ്ങലുമുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിംങിന് വിവിധ തരം വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും ഇന്ന് ലഭ്യമാണ്. മേക്ക് മൈ ട്രിപ്പ്, യാത്ര, ബുക്കിങ്. കോം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ട ചില ആപ്പുകളാണ്. ആപ്പുകളുടെ സഹായത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കുകളും ഇളവുകളും ഓഫറുകളും താരതമ്യം ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇങ്ങനെ താരതമ്യം ചെയ്യുന്നതിന് പ്രേത്യേക വെബ്സൈറ്റുകളും ഇപ്പോൾ ലഭ്യമാണ്. നേരിട്ട് താരതമ്യം ചെയ്യാൻ സാധിക്കാത്തവർക്ക് ഇത്തരം വെബ്സൈറ്റുകളുടെ സഹായത്തോടെ താരതമ്യം ചെയ്യാവുന്നതാണ്.

Advertisement

നിങ്ങൾ ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് ഈ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്ററേഷന് പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്. 100 രൂപ മുതൽ 500 രൂപ വരെ ഇത്തരത്തിൽ ക്യാഷ് ബാക്കായ് ലഭിക്കുന്നതാണ്. കൂടാതെ നിങ്ങൾക്ക് അനുയോജ്യമായ ഡീലുകൾ നിങ്ങളെ ഇമെയിൽ വഴി അറിയിക്കുന്നതുമാണ്.

ഫ്ലൈറ്റ് ടിക്കറ്റുകൾ എപ്പോഴും കൃത്യസമയത്ത് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. കൃത്യസമയത്ത് ബുക്ക് ചെയ്യാതിരുന്നാൽ ഒരുപക്ഷേ ഫ്ലൈറ്റ് നഷ്ടമായേക്കാം. വിദഗ്ദരുടെ അഭിപ്രായത്തിൽ ആഭ്യന്തര യാത്രകൾക്ക് കുറഞ്ഞത് 45 ദിവസം മുമ്പ് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യണം. അന്തരാഷ്ട്ര യാത്രകൾക്ക് ഇത് 60 ദിവസമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലേയ്ക്കുള്ള ഫ്ലൈറ്റ് ബുക്കിംങുകൾക്ക് സാധാരണയായി ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ നിരക്ക് കുറവാണ്. വാരാന്ത്യത്തേക്കാൾ മികച്ച ഡീൽ ലഭിക്കുന്നതിന് കൂടുതൽ അനുയോജ്യം പ്രവൃത്തിദിവസങ്ങളാണ്.

ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ എപ്പോഴും വിവിധ വെബ്സൈറ്റുകളിൽ നിന്നുള്ള ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യാൻ ശ്രദ്ധിക്കുക. കാരണം പല വെബ്സൈറ്റിന് കീഴിലും പലതരം ഓഫറുകൾ ലഭ്യമാണ്. ഇതിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഡീൽ എപ്പോഴും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.