യൂട്യൂബിൽ ട്രെൻഡിങ്ങിൽ എത്തിയ ഫ്രൂട്ട് സാലഡ്
സാധാരണ ഭക്ഷണ വിഭവം വേറിട്ട രീതിയിൽ ഉണ്ടാക്കി മലയാളികളെ വിസ്മയിപ്പിക്കുന്ന ഫിറോസ് ചുട്ടിപ്പാറ ഇപ്പോഴിതാ പുതിയ ഒരു വിഭവവുമായി എത്തിയിരിക്കുകയാണ്.ഫ്രൂട്ട് സലാഡ് ആണ് വിഭവം .അയ്യേ ഫ്രൂട്ട് സലാഡോ ?ഇതിൽ എന്താ പുതുമ എന്ന് ചിന്തിക്കാൻ വരട്ടെ അതുണ്ടാക്കുന്ന രീതിയിൽ ആണ് പുതുമ.അതുതന്നെ ആണ് ഫിറോസ് ചുട്ടി പാറയുടെ വില്ലേജ് ഫുഡ് ചാനൽ എന്ന ചാനലിന്റെ വിജയവും.
ഇന്നലെ അപ്ലോഡ് ചെയ്ത ഈ വീഡിയോ ഇതിനോടകം തന്നെ 368,108 ആളുകൾ കണ്ട് കഴിഞ്ഞു.മാത്രമല്ല യൂട്യൂബിലെ ട്രെൻഡിങ് വീഡിയോ ലിസ്റ്റിലും ഈ വീഡിയോ കേറിയിട്ടുണ്ട്. ക്യാമറക്കും മുന്നിലും പിൻപിലും സാധാരണക്കാരൻ ആയി തന്നെ നിൽക്കുന്നതാണു ഫിറോസ് ചുട്ടിപാറയുടെ വീഡിയോകളുടെ മറ്റൊരു വിജയ രഹസ്യം.എന്തായാലും ഫ്രൂട്ട് സലാഡ് വീഡിയോ കണ്ടു നോക്കൂ.ഇത്തരത്തിൽ വലിയ രീതിയിൽ ഉണ്ടാക്കാൻ പറ്റിയില്ല എങ്കിലും ചെറിയ രീതിയിൽ വീട്ടിൽ പരീക്ഷിച്ചു നോക്കൂ.