പ്രവാസികൾക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി :മെയ് 7 മുതൽ ഇന്ത്യയിലേക്ക് മടങ്ങാം

സംസ്ഥാനവും ജനങ്ങളും ഏറെ കാത്തിരുന്ന പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചു. മേയ് 7 വ്യാഴാഴ്ച മുതൽ കോവിഡ്-19 ലോക്ഡൗൺമൂലം വിദേശത്ത് കുടുങ്ങിപ്പോയവർക്കും, വിവിധ സാഹചര്യങ്ങളാൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരുമായ പ്രവാസികൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.

Advertisement

കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് റിസൾട്ട് ഉള്ളവർക്കും, കോവിഡ് രോഗലക്ഷണം ഇല്ലാത്തവർക്കുമാണ് യാത്രാസൗകര്യം ലഭ്യമാകുക.സാധാരണഗതിയിലുള്ള വിമാനസർവീസ് കൂടാതെ വ്യോമസേനയുടെ പ്രത്യേക വിമാനവും, നാവികസേനയുടെ കപ്പലുകളുടെ സേവനങ്ങളും ലഭ്യമായിരിക്കും. പ്രവാസികളുടെ യുടെ യാത്രാചിലവ് സർക്കാർതന്നെ വഹിക്കുമെന്നും,എന്നാൽ ക്വാറൻറ്റൈൻ ചിലവുകൾ പ്രവാസികൾ സ്വയം വഹിക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .ക്വാറൻറ്റൈനുള്ള സൗകര്യം വിമാനത്താവളത്തിന് അടുത്ത് തന്നെയായിരിക്കും ഒരുക്കുക .എന്നാൽ അവിടെയുള്ള സേവനം പൂർണമായും നിലച്ചാൽ പ്രവാസികൾ സ്വയം വീട്ടിൽ ക്വാറൻറ്റൈൻ ചെയ്യണം. പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് ആദ്യം നിലനിന്നിരുന്ന ആശങ്ക, അവരെ നാട്ടിൽ എത്തിക്കുക കപ്പൽമാർഗം ആയിരിക്കും എന്നതാണ് .എന്നാൽ ഇപ്പോൾ വിമാനസർവീസ് തന്നെയായിരിക്കും ഉപയോഗപ്പെടുത്തുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ബിഎസ്എൻഎൽ സൗജന്യ മൊബൈൽ കണക്ഷൻ

പ്രയോരിറ്റി അനുസരിച്ച് നാട്ടിലെത്തുന്ന ആദ്യഘട്ട പ്രവാസികൾ ഇവരൊക്കെയാണ് :

വിദ്യാർത്ഥികൾ
ഗർഭിണികൾ
തീവ്രപരിചരണ ചികിത്സകർ
വിസ കാലാവധി തീർന്നവർ വിനോദസഞ്ചാരികൾ

“ആരോഗ്യ സേതു ആപ്പ്” എല്ലാ പ്രവാസികളും നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണം. ഇതുമായി ബന്ധപ്പെട്ടായിരിക്കും തുടർന്ന് ഇവരുടെ ആരോഗ്യ വിവരങ്ങൾ, ഇവർ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ഉണ്ടായിരിക്കുക. വിമാനത്താവളങ്ങളിൽ എത്തിയതിനു ശേഷം പ്രത്യേക മെഡിക്കൽ പരിശോധനകൾ കോവിഡ് രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് ഉണ്ടായിരിക്കുന്നതാണ്.

മൂന്നാംഘട്ട ലോക്ഡൗണിൽ സോണുകൾ തിരിച്ച് ഇന്ന് മുതൽ മുതൽ ലഭിക്കുന്ന ഇളവുകൾ എന്തെല്ലാം