തലവേദന മാറ്റാൻ ഉപയോഗിക്കുന്ന ടൈഗർ ബാമിനെ കുറിച്ച് നമുക്ക് അറിയാത്ത ചില കാര്യങ്ങൾ

തലവേദനയെല്ലാം വരുമ്പോൾ നമ്മൾ പെട്ടെന്ന് മാറുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ടൈഗർ ബാം. പണ്ടെല്ലാം ഇത്തരം വസ്തുക്കളുടെ ഉപയോഗം വളരെ കുറവായിരുന്നു. പ്രകൃതിദത്തമായ എന്തെങ്കിലും ഒറ്റമൂലികളാണ് നമ്മൾ ഉപയോഗിച്ചിരുന്നത്. അതുപോലെതന്നെ മുൻപ് വിദേശരാജ്യങ്ങളിൽനിന്നും ആരെങ്കിലും വന്നെങ്കിൽ മാത്രമേ നമുക്ക് ഇത്തരം ബാമുകൾ ലഭിക്കുകയുള്ളൂ. എന്നാൽ ഇന്ന് വളരെ സുലഭമായി എല്ലായിടത്തും ലഭിക്കുന്ന ഒന്നായി ഇത്‌ മാറിയിരിക്കുകയാണ്. ടൈഗർ ബാമിന് നമ്മുടെ നിത്യജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതിന്റെ വിൽപന ചൂണ്ടിക്കാണിക്കുന്നു. അതിവേഗത്തിലുള്ള രോഗശമനവും നല്ല മണവുമാണ് ഇതിന് ഇത്രയേറെ പ്രചാരണം ലഭിക്കാൻ കാരണമായത്. ഇത് വളരെയധികം ജനങ്ങൾ ഉപയോഗിക്കാനുള്ള മറ്റൊരു കാരണം- ഇതുപോലുള്ള മറ്റു ബാമുകളെ താരതമ്യം ചെയ്യുമ്പോൾ ടൈഗർ ബാമിന്റെ വീര്യം കൂടുതലായതുകൊണ്ട് തന്നെയാണ്. 1870ൽ ഒരു ചൈനീസ് സ്ഥാപനമാണ് ഇതാദ്യമായി വികസിപ്പിച്ചെടുത്തത്. പലതരത്തിലുള്ള ബാമുകൾ വിപണിയിൽ ലഭിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കു ഇതിനോടുള്ള പ്രിയത്തിന് ഒരു കുറവും വന്നിട്ടില്ല.

Advertisement

ഇത് നമ്മൾ നെറ്റിയിൽ പുരട്ടുമ്പോൾതന്നെ നമുക്കൊരു ചെറിയ ചൂടു അനുഭവപെടും. അതോടുകൂടി വളരെ വേഗത്തിൽതന്നെ നമ്മുടെ തലവേദനയ്ക്ക് ശമനം ലഭിക്കുകയും ചെയ്യും. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രം ഒരു
കടുവയുടേതാണ്. ഇതിന്റെ രഹസ്യം കമ്പനിക്കാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. “എത്ര വേഗത്തിലാണോ ഒരു കടുവ ചാടുന്നത് അത്രയും വേഗത്തിൽ തന്നെയായിരിക്കും രോഗശമനം ലഭിക്കുക” എന്നതാണ് ഇവരുടെ അവകാശവാദം. ഇതുകൊണ്ടുതന്നെയാണ് ഉല്പ്പാദനമാരംഭിച്ചു ഇത്രകാലം കഴിഞ്ഞിട്ടും വളരെയധികം ജനപ്രീതി ലഭിക്കാൻ കാരണമായതും. ഇപ്പോൾ ഓറഞ്ച് നിറത്തിലും ടൈഗർ ബാം ലഭ്യമാണ്. വളരെ നല്ല ഫലം നൽകുന്ന ടൈഗർബാമിന്റെ വിലയും വളരെ തുച്ഛമാണ്.