2019 ഒക്ടോബറിൽ പുറത്തിറങ്ങിയ ഡെറ്റോളിൽ കൊറോണയെ അകറ്റാമെന്നു എഴുതിയിരിക്കുന്ന കാരണം ഇതാണ്
കൊറോണ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് മുതൽ ജനങ്ങൾ ഭീതിയിൽ ആണ്.ചൈനയിൽ ആയിരകണക്കിന് ആളുകൾ മരിക്കുകയും ചെയ്തു.ഈ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ, വൈറസ് തടയുന്നതിന് ഫലപ്രദമാണെന്ന് സൂചിപ്പിക്കുന്ന ഒരു ഡെറ്റോൾ ഉൽപ്പന്നത്തിന്റെ ചിത്രം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പലരും ഷെയർ ചെയ്തിരുന്നു.2019 ഡിസംബർ 31 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ ഡെറ്റോളിന് വൈറസിനെക്കുറിച്ച് അറിയാമെന്ന് പറഞ്ഞു കൊണ്ട് നിരവധി ആളുകൾ 2019 ൽ പാക്ക് ചെയ്ത ഒരു ഡെറ്റോളിന്റെ ചിത്രം ഷെയർ ചെയ്തിരുന്നു.എന്താണ് ഇതിന്റെ വാസ്തവം എന്ന് നോക്കാം.
2019 ഒക്ടോബറിൽ പാക്ക് ചെയ്ത ഡെറ്റോളിന്റെ പുറം ലേബലിൽ എങ്ങനെ കൊറോണ വന്നു എന്ന രീതിയിൽ പലരിലും സംശയം ഉണർന്നു.ഈ പ്രചരണങ്ങൾക്ക് ഒരു വാസ്തവവും ഇല്ല എന്നാണ് ബ്ലൂം ലൈവ് ന്റെ ഫാക്ട് ചെക്കിങ് വിഭാഗം കണ്ടെത്തിയത്.ഇപ്പോൾ ലോകം മുഴുവൻ പടരുന്ന കൊറോണ വൈറസിന് 2019 ഒക്ടോബറിൽ പുറത്തിറങ്ങിയ ഡെറ്റോളിന്റെ പുറം ലേബലിൽ ഉള്ള കോറോണയുമായി ഒരു ബന്ധവുമില്ല.
മനുഷ്യരിലും മറ്റു ജന്തു വർഗങ്ങളിലും ഒരു പോലെ പടരുവാൻ ചാൻസ് ഉള്ള ഒരു കൂട്ടം വൈറസുകളുടെ കൂട്ടം എന്ന് മാത്രമേ കൊറോണ എന്ന വാക്ക് കൊണ്ട് അർത്ഥമാകുന്നുള്ളൂ.അല്ലാതെ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ അല്ലിത്.ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിൽ ഡെറ്റോൾ പഠന വിധേയം ആക്കിയിട്ടില്ല.
ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1 973 ല്‍ ആണ് . 15 മുതൽ 30 ശതമാനം വരെ ഈ വൈറസുകൾ സാധാരണ ജലദോഷത്തിന് കാരണമാകുന്നുവെന്നും കഴിഞ്ഞ 70 വർഷങ്ങളായി, എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്