നിങ്ങളുടെ ജില്ലയിലെ സേവനങ്ങൾ എല്ലാം ഓൺലൈനിൽ

Artham Malayalam Dictionary

വിവിധ ആവശ്യങ്ങൾക്കായി നിരവധി സർക്കാർ വകുപ്പുകൾ ഇന്ന് ഉണ്ട്. ഇപ്പോൾ ഒട്ടുമിക്ക സർക്കാർ സേവനങ്ങളും ഓൺലൈനായി തന്നെ ലഭിക്കുന്നതാണ്. ഇതിനായി സർക്കാർ തലത്തിൽ തന്നെ നിരവധി ആപ്പുകളും വെബ്സൈറ്റുകളും പുറത്തിറക്കിയിട്ടുമുണ്ട്. ഇതുപോലെ കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും കോൺടാക്റ്റ് ലിസ്റ്റും സേവനങ്ങളും അറിയാൻ സഹായിക്കുന്ന ഒരു ആപ്പാണ് എൻറ്റെ ജില്ല ആപ്പ്.

Advertisement

എൻറ്റെ ജില്ല ആപ്പ്

എൻറ്റെ ജില്ല ആപ്പ് ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ്. കേരളത്തിലെ ജില്ല തിരിച്ചുള്ള എല്ലാ സർക്കാർ ഓഫീസുകളുടെയും ലിസ്റ്റും കോൺടാക്റ്റ് നമ്പനും ലൊക്കേഷനും ഇമെയിൽ വിലാസവും ഈ ആപ്പിൽ ലഭ്യമാണ്. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും ഇവിടെ സമർപ്പിക്കാവുന്നതാണ്. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും എൻറ്റെ ജില്ല ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക. ശേഷം നിങ്ങൾ ഉദ്ദേശിക്കുന്ന സർക്കാർ വകുപ്പ് തിരഞ്ഞെടുക്കുക.

മുകളിൽ ഇടതുവശത്ത് നിങ്ങൾക്ക് മെനു ഐക്കൺ കാണാൻ സാധിക്കുന്നതാണ്. ഇവിടെ പ്രധാനപ്പെട്ട ഇവൻറ്റുകൾ ലിസ്റ്റ് ചെയ്യുന്നതാണ്. കൂടാതെ സർക്കാർ ഡയറിയും ഇവിടെ ലഭ്യമാണ്. കളക്ടർമാരുടെ ഡെസ്കിലേയ്ക്ക് നാവിഗേറ്റ് ചെയ്യുന്നതിനുള്ള മെനു ഐക്കൺ ചുവടെ കാണാൻ സാധിക്കുന്നതാണ്. കളക്ടറുടെ സന്ദേശങ്ങളും ഇവിടെ കാണാൻ സാധിക്കുന്നതാണ്. ഇവിടെ ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കുന്നതിനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുമുള്ള ഓപ്ഷനും ലഭ്യമാണ്.

ഇനി ഏതൊക്കെ സർക്കാർ ഓഫീസുകളാണ് എൻറ്റെ ജില്ലാ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ

തദ്ദേശ സ്ഥാപനങ്ങൾ

കെഎസ്ഇബി

സിവിൽ സപ്ലൈസ്

വ്യവസായം

ട്രഷറി

എക്സൈസ്

ഫയർ&റെസ്ക്യൂ

സഹകരണ വകുപ്പ്

വിദ്യാഭ്യാസം

ആരോഗ്യം

റവന്യു

പോലീസ്

റോഡ് ഗതാഗതം

അക്ഷയ കേന്ദ്രങ്ങൾ

ടൂറിസം

ഡയറി

ജലസേചനം

മത്സ്യബന്ധനം

മൃഗസംരക്ഷണം

Download

ഒട്ടുമിക്ക സർക്കാർ ഓഫീസുകളും എൻറ്റെ ജില്ല ആപ്പിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതുക്കൊണ്ട് തന്നെ സർക്കാർ സേവനങ്ങൾ ഇപ്പോൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കുന്നതാണ്.