മൊബൈലില്‍ ലൈവ് ടിവി കാണുവാന്‍ ഉള്ള വഴികള്‍

നാട്ടില്‍ ഉള്ളവര്‍ക്ക് ടിവി വെച്ചാല്‍ പ്രോഗ്രാമുകള്‍ കണ്ടു ആസ്വദിക്കാം.എന്നാല്‍ ഇപ്പോഴും തിരക്കുള്ളവര്‍ക്കും പ്രവാസികള്‍ക്കും അങ്ങനെ ആണോ?തിരക്കുള്ളവര്‍ക്ക് യാത്രയിലോ വിശ്രമ വേളയിലോ ടിവി കാണണം എന്ന് തോന്നിയാല്‍ ആശ്രയം മൊബൈല്‍ ആണ്.അത് പോലെ തന്നെ പ്രവാസികള്‍ക്കും പ്രധാന ആശ്രയം മൊബൈലും വെബ്‌ ആപ്പുകളും ആണ്.എങ്ങനെ മൊബൈല്‍ ഉയോഗിച്ചു ലൈവ് ടിവി കാണാം എന്ന് നോക്കാം.

Advertisement

>>വാങ്ങാം 15,000 രൂപക്ക് ഒരുഗ്രൻ ലാപ്ടോപ്പ്

നാട്ടില്‍ ഉള്ളവര്‍ക്ക് മികച്ച രീതിയില്‍ മൊബൈലില്‍ ലൈവ് ടിവി കാണുവാന്‍ ജിയോ ടിവി ഉപയോഗിക്കാം.ഇപ്പോള്‍ എല്ലാവരും ഇന്റര്‍നെറ്റിനായി ജിയോ ആവും ഉപയോഗിക്കുക.അപ്പോള്‍ പിന്നെ വളരെ എളുപ്പം.ജിയോയുടെ ലൈവ് ടിവി ആപ്പ് സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌താല്‍ മതി.

DOWNLOAD JIO LIVE TV

എന്നാല്‍ ലൈവ് ടിവി ആപ്പുകള്‍ ഏറ്റവും അത്യാവശ്യം പ്രവാസികള്‍ക്ക് ആണ് .പ്രവാസികള്‍ക്ക് പല ആപ്പുകളും അവിടെ സപ്പോര്‍ട്ട് ചെയ്യുകയില്ല.നല്ല ആപ്പ് ഏത് എന്ന് കണ്ടെത്തുക പ്രയാസം ആണ്.ഹോട്ട്സ്റ്റാര്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാവുന്ന നല്ലൊരു സര്‍വീസ് ആണ്.എന്നാല്‍ പല രാജ്യങ്ങളിലും ഇത് സപ്പോര്‍ട്ട് ചെയ്തു എന്ന് വരില്ല.സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഈ സര്‍വീസ് വഴി ടിവി ഷോസ് ,സിനിമകള്‍ ,ലൈവ് ക്രിക്കറ്റ് ,ലൈവ് ന്യൂസ്‌ അങ്ങനെ എല്ലാം തന്നെ ആസ്വദിക്കാം.വെബ്‌ ആപ്പ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ഈ സൗകര്യം നിങ്ങള്‍ക്ക് ആസ്വദിക്കാം.

Click Here To See On Web app

Download Hotstar Mobile App

അടുത്ത ഒരു ലൈവ് ടിവി ആപ്പ് ആണ് ZAN ലൈവ് ടിവി.ഈ ആപ്പ് Android ഉയോഗിക്കുന്നവര്‍ക്ക് ഉപയോഗിക്കാം.ഈ ആപ്പില്‍ ലൈവ് ടിവി കൂടാതെ ലൈവ് റേഡിയോ ചാനലുകളും ആസ്വദിക്കാം.കൂടാതെ റേഡിയോ പരിപാടികള്‍ റെക്കോര്‍ഡും ചെയ്യാം.200 ല്‍ അധികം ലൈവ് റേഡിയോ ചാനലുകളും 200 ല്‍ അധികം കന്നഡ മലയാളം തമിഴ് ഹിന്ദി ചാനലുകളും നിങ്ങള്‍ക്ക് ആസ്വദിക്കാം.ഈ ആപ്പിന്റെ കൂടെ XMTV പ്ലെയര്‍ കൂടി ഇന്സ്ടാല്‍ ചെയ്‌താല്‍ മാത്രമേ നിങ്ങള്‍ക്ക് ചാനലുകള്‍ ആസ്വദിക്കാന്‍ പറ്റൂ.അതിനാല്‍ താഴെ കൊടുത്തിട്ടുള രണ്ട് ആപ്പുകളും ഫോണില്‍ ഇന്സ്ടാല്‍ ചെയ്യുക.

DOWNLOAD ZAN LIVE TV APPLICATION
DOWNLOAD XMTV PLAYER

പിന്നെ എല്ലാ പ്രവാസികള്‍ക്കും സ്പോര്‍ട്സ് ലൈവ് ആയി കാണുവാന്‍ സാധിക്കുന്ന ഒരു ആപ്പ് കൂടി പരിചയപ്പെടുത്തുന്നു.ഇത് android ലും iഫോണിലും ലഭ്യം.

Download Sports TV For Android

Download Sports TV For iPhone

ഈ വിവരങ്ങള്‍ ഇംഗ്ലീഷില്‍ വായിക്കുവാന്‍ Enjoy Live TV On Your Mobile With Radio Recording

>>യൂ ട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം