ആന കൊല്ലപ്പെട്ട സംഭവം,സോഷ്യൽ മീഡിയയിൽ മലപ്പുറത്തിനും മുസ്ലിങ്ങൾക്കും എതിരെ വിദ്വേഷ പ്രചരണം

പാലക്കാട് ആന മരണപ്പെട്ട സംഭവത്തിൽ മലപ്പുറത്തിനും മുസ്ലിങ്ങൾക്കും എതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടക്കുന്നു.സംഭവം നടന്നത് പാലക്കാട് ജില്ലയിൽ ആണ്.എന്നാൽ ഇതിനെ മനപ്പൂർവം മലപ്പുറത്തു സംഭവിച്ചതായി പ്രചരിപ്പിച്ചു മുസ്‌ലിംഗളുമായി കണക്റ്റ് ചെയ്തു വിദ്വേഷ പ്രചാരണം നടത്തുന്നത്.

Advertisement

വിള നശിപ്പിക്കാൻ തോട്ടത്തിൽ കയറുന്ന കാട്ടുപന്നിയെ പിടിക്കുവാൻ വെച്ച കെണിയിൽ ആണ് അബദ്ധത്തിൽ ആന വീണത്.എന്നാൽ ചിലർ മനപ്പൂർവം കേരളത്തെ തരം താഴ്ത്തുവാനായി പൈനാപ്പിളിൽ പടക്കം വെച്ച് ഗർഭിണിയായ അനക്ക് നൽകി എന്ന രീതിയിൽ വരെ പ്രചരിപ്പിക്കുന്നുണ്ട്.എന്നാൽ ഇത് വാസ്തവം അല്ല.പന്നിയെ പിടിക്കുവാൻ വെച്ച കെണിയിൽ ആന അബദ്ധത്തിൽ വീഴുകയായിരുന്നു.

ബിജെപി നേതാവും മൃഗ സംരക്ഷണ പ്രവർത്തകയും ആയ മേനക ഗാന്ധിയുടെ ട്വീറ്റിന്റെ താഴെ ആണ് പ്രധാനമായും മലപ്പുറം ജില്ലക്ക് എതിരെയും മുസ്ലിങ്ങൾക്ക് എതിരെയും വിദ്വേഷ പ്രചാരണം നടത്തുന്നത്.ഇതിനു മറുപടിയായി മലയാളികൾ സത്യാവസ്ഥ പറയുന്നുണ്ടെകിലും ഇത് വക വെക്കാതെ വിദ്വേഷം പടർത്തുകയാണ് ഒരു കൂട്ടർ.

മേനക ഗാന്ധിയുടെ ട്വീറ്റിന് താഴെവന്ന കമന്റുകൾ

ANI യുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ വന്ന കമന്റുകൾ