റമദാനിലെ 27 ആം രാവിൽ 8 യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി പ്രവാസി
പുണ്യ മാസമായ റമദാൻ മാസത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ട 27 ആം രാവിൽ വ്യത്യസ്ഥ മതങ്ങളിൽപ്പെട്ട എട്ട് നിർദ്ദന യുവതികളുടെ വിവാഹം നടത്തി പ്രവാസി വ്യവസായി.കൊറോണ ലോക്ക് ഡൗണിനിടയിൽ എല്ലാ മാർഗ നിർദേശങ്ങളും കൊണ്ട് ചന്തവിള ആബല്ലൂർ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ വെച്ചായിരുന്നു വിവാഹം.പ്രവാസി വ്യവസായിയും അബുദാബി ലൈലക്ക് ഗ്രൂപ്പ് എം.ഡിയുമായ ആമ്പല്ലൂർ എം.ഐ ഷാനവാസിൻ്റെ സഹായത്തോടെ ആണ് റമദാനിലെ 27 ആം രാവിൽ 8 യുവതികൾക്ക് മംഗല്യ സൗഭാഗ്യം ഒരുക്കിയത്.
ജാതിക്കും മതത്തിനും അതീതമായി പള്ളി അങ്കണത്തിൽ വെച്ചായിരുന്നു വിവാഹം.വിവാഹത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.വിവാഹിതരായ പെൺകുട്ടികൾക്കുള്ള സ്വർണ്ണാഭരണങ്ങൾ എം.ഐ ഷാനവാസിൻ്റെ പത്നി ബിജിന ഷാനവാസ് നൽകി.
ചിത്രം കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്