ലോക്ക് ഡൌൺ കഴിഞ്ഞു തിരിച്ചുവരുന്ന പ്രവാസികൾക്ക് ഡിജിറ്റൽ പാസ് സൗകര്യവുമായി കേരളം
മൂന്നാം ഘട്ട വൈറസ് വ്യാപനത്തിന് ലോക്കിടുവാൻ ഡിജിറ്റൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കേരളം
ആദ്യ ലോക്ക് ഡൌൺ കാലാവധി ഏതാണ്ട് തീരുവാൻ ആയി.എങ്കിലും ലോക്ക് ഡൌൺ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം ഒന്നും കൈ കൊണ്ടിട്ടില്ല.പല സംസ്ഥാനങ്ങളും ലോക്ക് ഡൌൺ നീട്ടണം എന്നാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലോക്ക് ഡൌൺ കഴിഞ്ഞാൽ കേരളത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നവരിലൂടെ പടരാൻ ചാൻസ് ഉള്ള കോവിഡിനെ പ്രതിരോധിക്കുക എന്നതാണ്.കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനത്തിനുള്ള ചാൻസ് ആണിത്.ഇത് പ്രധിരോധിക്കുന്നതിനായി ഡിജിറ്റൽ പാസ്സ് സംവിധാന ഏർപ്പെടുത്തുകയാണ് കേരളം.
ലോക്ക് ഡൗണിനു ശേഷം കേരളത്തിലേക്ക് മടങ്ങുന്നവർ യാത്ര തുടങ്ങുന്നതിനുമുമ്പ് മൊബൈൽ ഫോണിലൂടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ. ബി ഇക്ബാൽ അറിയിച്ചു. അതേസമയം, വൈറസ് വ്യാപിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കും.അതിനു ശേഷമേ വർക്ക് കേരളത്തിലേക്ക് വരുവാൻ സാധിക്കൂ.ഇവരെ നേരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുക. കൊവിഡ് രോഗ വിവരങ്ങള്‍ അറിയിക്കാനുളള മൊബൈല്‍ ആപ്പും ഐടി വകുപ്പ് തയ്യാറാക്കുന്നുണ്ട്.