പോലീസ് നമുക്കൊപ്പം ഉണ്ട്, ജയ് ശ്രീ റാം വിളിക്കുന്ന അക്രമിയുടെ വീഡിയോ വൈറൽ

ഡൽഹിയിൽ നിന്നും കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പുറത്തു വരുന്ന വാർത്തകൾ ദുഃഖം ഉണ്ടാക്കുന്നതാണ്.അക്രമികൾ മുസ്ലിം വിഭാഗത്തിൽ ഉള്ളവരെ മാത്രം തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന കാഴ്ച ആണ് നമുക്ക് കാണുവാനായി സാധിക്കുന്നത്.മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ ശരിയായ രീതിയിൽ ഡൽഹിയിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല.അക്രമകാരികൾ അക്രമം അഴിച്ചു വിടുമ്പോഴും പോലീസ് നോക്കുകുത്തി ആകുന്നതും ഭീകരത ഉളവാക്കുന്ന ഒരു കാര്യമാണ്.

Advertisement

പോലീസ് തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുകയും അക്രമകാരികളുടെ ഇടയിലേക്ക് കല്ലെടുത്തു എറിയുകയും ചെയ്യുന്ന ഒരു അക്രമകാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.എല്ലാം നമ്മുടെ ഹിന്ദു സഹോദരന്മാരാണ്,പോലീസും നമ്മുടെ കൂടെയാണ് എന്ന് പറഞ്ഞു കൊണ്ട് ജയ് ശ്രീറാം വിളിക്കുകായാണ് അക്രമകാരി.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന അക്രമങ്ങളിൽ 10 ഓളം പേര് മരിച്ചു നൂറു കണക്കിന് ആൾക്കാർക്ക് പരിക്കേറ്റു.ബിജെപി നേതാവ് കപിൽ മിശ്രയുടെ പരാംശങ്ങൾക്ക് പിന്നാലെ ആണ് അക്രമം ഉടലെടുത്തത്.അക്രമത്തിനു കാരണമായ രീതിയിൽ പ്രകോപകരമായ പരാംശം നടത്തിയ ബിജെപി നേതാവിനെതിരെ ഗംഭീറും രംഗത്തെത്തിയിരുന്നു