ഡൽഹി കലാപത്തിൽ 6 പേരുടെ ജീവൻ രക്ഷിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
ദില്ലി കലാപത്തിനിടെ അയൽവാസിയുടെ വീടിനു തീയിട്ടത് കണ്ടു അവിടെ ഉണ്ടായിരുന്ന 6 പേരെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷ പെടുത്താൻ ശ്രമിച്ച പ്രേംകാന്ത് ബാഗേല്‍ എന്ന യുവാവ് ഗുരുതരമായി പൊള്ളലേറ്റു ആശുപത്രീയിൽ.ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 27 കഴിഞ്ഞു.രക്ഷാ പ്രവർത്തനത്തിനിടെ പ്രേംകാന്ത് ബാഗേല്‍ നു ഗുരുതരമായി പൊള്ളൽ ഏൽക്കുകയായിരുന്നു.
സ്വന്തം ജീവൻ അപകടരഹിൽ ആകുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും പ്രേംകാന്ത് ബാഗേല്‍ അതൊന്നും വകവെച്ചില്ല.വീടിനകത്തുള്ള 6 പേരെ രക്ഷപെടുതുകമാത്രം ആയിരുന്നു പ്രേംകാന്ത് ബാഗേല്‍ ന്റെ ലക്ഷ്യം.തന്റെ സുഹൃത്തിന്റെ പ്രായമായ അമ്മയെ തീ വകവെക്കാതെ രക്ഷിക്കുന്നതിന്റെ ഇടയിൽ ആണ് പ്രേംകാന്ത് ബാഗേല്‍ നു ഗുരുതരമായി പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിൽ എത്തിക്കാൻ വാഹനം പോലും ലഭിച്ചില്ല എന്ന് നാട്ടുകാർ പറയുന്നു.അവസനാനം വൈകി ആണ് ആശുപത്രിയിൽ എത്തിച്ചത്.എമെർജെൻസി മെഡിസിൻ നൽകിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ യുവാവ് അപകടനില തരണം ചെയ്തു വരുന്നു.ഏകദേശം 50 ശതമാനത്തിനു മുകളിൽ പ്രേംകാന്ത് ബാഗേല്‍ നു പൊള്ളൽ ഏറ്റിട്ടുമുണ്ട്.
എല്ലാ മതത്തിൽ പെട്ടവരും വളരെ ഐക്യത്തോടെ കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് ആണ് ആസൂത്രിതം എന്ന് കരുതപ്പെടുന്ന കലാപം പൊട്ടി പുറപ്പെട്ടത്.അത്രയും പേരുടെ ജീവൻ രക്ഷിക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്നു പ്രേംകാന്ത് ബാഗേല്‍ ആശുപത്രിയിൽ വെച്ചു പറഞ്ഞു.ഇന്ത്യ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.