ലോകത്ത് 4 ലക്ഷം കൊവിഡ് മരണം,കൊവിഡ് ബാധിതര്‍ 70 ലക്ഷത്തിലേക്ക്
ഭീതി വിതച്ചു കോവിഡിന്റെ തേരോട്ടം തുടരുന്നു.ലോകത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം നാല് ലക്ഷം ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 2578 മരണങ്ങളാണ് വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം നടന്നിരിക്കുന്നത്.ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. മുപ്പത്തിമൂന്നേമുക്കാല്‍ ലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധിച്ചു രോഗം ഭേദമായി.
14 രാജ്യങ്ങളിൽ നിലവിൽ ഒരു ലക്ഷത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഏറ്റവും കൂടുതൽ കേസുകൾ അമേരിക്കയിലും രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത് റഷ്യയും ആണ്.സ്‌പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി.കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിലും കുതിപ്പ് തുടരുകയാണ്.നിലവിൽ ആറാം സ്ഥാനം ആണ് ഇന്ത്യക്ക് ഉള്ളത്.എന്നാൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുറക്കാൻ ഇന്ത്യക്ക് സാധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.