500 രൂപയുടെ നോട്ട് കണ്ട് പേടിച്ചു പോലീസിനെ വിളിച്ചു നാട്ടുകാർ
500 രൂപയുടെ നോട്ട് വഴിയിൽ കിടക്കുന്നത് കണ്ടാൽ നിങ്ങൾ പോലീസിനെ വിളിക്കുമോ ? ഒന്നുങ്കിൽ അവിടെ അടുത്ത് ഏതേലും കടയിൽ നൽകും ഇല്ലെങ്കിൽ ആരും കാണാതെ മടക്കി പോക്കറ്റിൽ വെക്കും.എന്നാൽ വീടിനു മുന്നിൽ മൂന്ന് 500 രൂപയുടെ നോട്ടുകൾ കിടക്കുന്നത് കണ്ടിട്ടും അതെടുക്കാതെ പോലീസിനെ വിളിക്കുകയാണ് ദില്ലിയിലെ ഒരു വീട്ടുകാർ ചെയ്തത്.ദില്ലിയിലെ ലോറൻസ് റോഡിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു സംഭവം.
കറൻസി നോട്ടുകൾ വഴി കൊറോണ പടരുമോ എന്ന് പേടിച്ചാണ് നോട്ടുകൾ കിടക്കുന്നത് കണ്ടിട്ടും അതെടുക്കാതെ പോലീസിനെ വിളിച്ചത്.പോലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ മാറ്റി.പോലീസും നോട്ടുകൾ കൈകൊണ്ട് എടുക്കാതെ ഗ്ലൗസ് ഉപയോഗിച്ച് എടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നാലെ പണം നഷ്ടമായി എന്ന പരാതിയുമായി ഒരു അദ്ധ്യാപിക പോലീസ് സ്റ്റേഷനിൽ ചെന്നു.എടിഎം നിന്നും പണം എടുത്ത അധ്യാപിക വൈറസ് പടരുവാനുള്ള സാഹചര്യം കണക്കിലെടുത്തു സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം വീടിനു മുകളിൽ ഉണക്കാൻ വെച്ചപ്പോൾ പറന്നു പോയതായിരുന്നു.ഇതുപോലെ ഒരു സംഭവം ഉത്തർ പ്രദേശിലും റിപ്പോർട്ട് ചെയ്തിരുന്നു.കൊറോണ നോട്ടുകളിൽ കൂടി പടരുന്നു എന്ന വാട്സ് ആപ്പ് വീഡിയോ പ്രചരിച്ചതാണ് ഇത്തരത്തിൽ ആളുകൾ ഭയപെടുവാനുള്ള കാരണം