ചിരട്ടകള്‍ കളയല്ലേ , ഭംഗിയുള്ള വസ്തുക്കൾ ഇനി നിങ്ങൾക്കും ഉണ്ടാക്കാം

ലോക്ഡൗൺ കാലത്ത് സമയം ഉപയോഗപ്രദമായ രീതിയിൽ ചെലവഴിക്കുന്നതിന് ഇതാ ഒരു പുതിയ വിദ്യ.കേരളത്തിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ്ചിരട്ട. മിക്ക വീടുകളിലും ഉപയോഗശൂന്യമായ ഒരു വസ്തുവായാണ് ചിരട്ടയെ കാണുന്നത് . എന്നാൽ ഇതുകൊണ്ട് വളരെ മനോഹരമായ ഒത്തിരി വസ്തുക്കൾ നമുക്കു നിർമ്മിക്കാം.

Advertisement

ഒരുപക്ഷേ ധാരാളം കഷ്ടപ്പെട്ടിട്ടാണ് ആണ് ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നതെന്നു ഇവ കാണുമ്പോൾ തോന്നുമായിരിക്കും. എന്നാൽ കുറച്ചു നേരത്തെ പരിശ്രമത്തിലൂടെ ഇത്തരം ഭംഗിയേറിയ കരകൗശലവസ്തുക്കൾ ചിരട്ടകൊണ്ട് നമുക്ക് തന്നെ നിർമ്മിക്കാവുന്നതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരം വസ്തുക്കൾ ഉണ്ടാക്കി വിദേശ രാജ്യങ്ങളിൽ ധാരാളം വരുമാനം ഉണ്ടാക്കിയവരുമുണ്ട്. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ നമ്മുടെ നാടായ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാളികേരം ലഭിക്കുന്നത്. എന്നാൽകൂടിയും ഇത്തരം കാര്യങ്ങൾക്കൊന്നും പൊതുവേ നമ്മൾ ശ്രദ്ധ കൊടുക്കാറില്ല. കുറച്ചു സമയം മാറ്റി വയ്ക്കുന്നതിലൂടെ ഇത്തരം വിദ്യകളിലൂടെ നമുക്കും നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കും.

ഇത്തരം വസ്തുക്കളുടെ നിർമ്മാണ പ്രക്രിയ വളരെ എളുപ്പമുള്ളതാണ്. ഈ ലോക്ഡൗൺ സമയത്ത്പുറത്തൊന്നും പോകാനാവാതെ വീട്ടിൽ തന്നെയിരുന്ന് മടുപ്പ് ഒന്നും തോന്നാതെ വളരെ രസകരമായി ചെയ്യാവുന്ന ഒന്നാണിത്. നമ്മൾ ഉണ്ടാക്കുന്ന ഓരോ വസ്തുക്കളുടെയും ഭംഗി അനുസരിച്ചിരിക്കും നമുക്ക് അതിനു ലഭിക്കുന്ന വരുമാനവും. അതുകൊണ്ട് എളുപ്പത്തിൽ എങ്ങനെ ഇത്തരം വസ്തുക്കൾ ഉണ്ടാക്കാം എന്ന് വീഡിയോയിൽ കണ്ടു നോക്കാം.