തിങ്കളാഴ്ച മുതല്‍ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കും

കോവിഡ് പ്രതിരോധത്തിലെ ഏറ്റവും ദുർഘടമായ പ്രശ്‌നം ലക്ഷണങ്ങൾ ഇല്ലാത്ത രോഗ വാഹകരെ കണ്ടെത്തുക എന്നതാണ്.ലക്ഷണങ്ങൾ ഇല്ലാത്തവർ സമൂഹത്തിലേക്ക് ഇറങ്ങിയാൽ അത് സമ്പർക്കം മൂലമൂലം സമൂഹ വ്യാപനത്തിന് കാരണമായി മാറും.ലക്ഷണങ്ങൾ ഇല്ലാതെ രോഗ ബാധിതരെ കണ്ടെത്തുവാൻ കേരളത്തിൽ തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Advertisement

ആന്റി ബോഡി പരിശോധനകൾക്ക് ഉപയോഗിക്കുന്നത് എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് .ആദ്യ ഘട്ടത്തിൽ ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 10000 കിറ്റുകൾ വീതം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ എത്തിച്ചു.മറ്റു ജില്ലകളിൽ 5000 എണ്ണം വീതമാണ് നൽകിയിരിക്കുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ ടെസ്റ്റ് ചെയ്യുന്ന പരിശീലനം നൽകും,ശേഷം തിങ്കളാഴ്ച്ച മുതലാണ് പരിശോധന ആരംഭിക്കുക.ഇതിലൂടെ ലക്ഷണങ്ങൾ ഇല്ലാതെ രോഗ വാഹകരെ കണ്ടെത്തുവാനും സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയുവാനും സാധിക്കും.രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന നടത്തുന്നത്. പരിശോധനക്കായി അഞ്ച് എം എൽ രക്തമാണ് ഉപയോഗിക്കുന്നത്.