മെയ് 17 വരെ രാജ്യം അടഞ്ഞ് തന്നെ ഇളവുകൾ ഗ്രീൻ സോണുകൾക്കു മാത്രം

മേയ് 17 വരെ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി

Advertisement

കോവിഡ് കാലയളവിൽ രാജ്യത്ത് ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. നിലവിൽ മെയ് മൂന്നാംതീയതി വരെയായിരുന്നു ലോക്ക്ഡൗൺ, എന്നാൽ ഇതാണ് മെയ് 17 വരെ നീട്ടിയിരിക്കുന്നത്.ലോക്ക്ഡൗൺ നീട്ടുന്നതിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങളും നടപടികളിൽ ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ ലഭിക്കുന്നത്  ഗ്രീൻസോണുകൾക്കും, ഭാഗികമായ ഇളവുകൾ ഓറഞ്ച്സോണുകൾക്കും ആയിരിക്കും ലഭിക്കുക. തുടർന്നും പൊതുഗതാഗതം ഉണ്ടായിരിക്കുകയില്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രം യാത്ര സൗകര്യം ഉപയോഗിക്കാമെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഹോട്ടലുകളും മറ്റും തുറന്നു പ്രവർത്തിക്കുന്നതല്ല എന്നും അറിയിച്ചു.

ALSO READ : അവസാനം ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്

അതേസമയം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ആശുപത്രിയിലേക്കുള്ള പ്രവർത്തനങ്ങൾക്കു അനുമതി നൽകിയിട്ടുണ്ട്.രാജ്യത്തിന്റെ വിവിധ മേഖലകളിൽ പലവിധ സാഹചര്യത്തിൽ കുടുങ്ങിപ്പോയവർക്ക് പ്രത്യേക യാത്ര അനുമതിയും നൽകുന്നതായും ഇതിൽ പറയുന്നു.

അടിയന്തരമായ ആവശ്യങ്ങൾക്കു അനുവാദം ലഭിച്ചതിനു ശേഷം മാത്രമേ മറ്റു ജില്ലകളിലേക്കു യാത്ര ചെയ്യാൻ സാധിക്കൂ. മെയ് 17 വരെ രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്ന് പ്രവർത്തിക്കുകയില്ല. റെയിൽ ,വ്യോമ,ജല മാർഗ്ഗങ്ങളും പ്രവർത്തനം ആരംഭിക്കുകയില്ല. ഒപ്പം തന്നെ ബാർബർ ഷോപ്പുകൾ അടഞ്ഞു തന്നെ കിടക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ALSO READ : അടപ്പില്ലാത്ത പാത്രങ്ങളുടെ ബുദ്ധിമുട്ട് ഇതോടെ തീർക്കാം.