വാളയാറിലെ സമരം ,അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണം

വാളയാറിലെത്തിയ ആള്‍ക്ക് കോവിഡ്‌: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ 14 ദിവസം ക്വാറന്റീനില്‍ പോകണം എന്ന് നിർദേശം.പൊലീസുകാർക്കും മാധ്യമപ്രവർത്തകര്‍ക്കും ഈ നിർദേശം ബാധകം ആണ് .വി.കെ ശ്രീകണ്ഠന്‍, രമ്യാഹരിദാസ്, ടി.എന്‍ പ്രതാപന്‍ എന്നീ എംപിമാരും എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ ഐക്കര എന്നിവരോടുമാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.14 ദിവസം ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന് മെഡിക്കൽ ബോർഡ് നിർദേശം.

Advertisement

തമിഴ് നാട്ടിൽ നിന്നും പാസില്ലാതെ വാളയാർ നിന്നും മലപ്പുറത്ത് എത്തിയ ആൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്നാണ് ഈ നിർദേശം .ജന പ്രതിനിധികളെ കൂടാതെ കോയമ്പത്തൂര്‍ ആര്‍ഡിഒയും അഞ്ച് ഡിവൈഎസ്പിമാരും അടക്കം നാനൂറോളം പേര്‍ ക്വാറന്റീനിലാണ്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അമ്പത് മാധ്യമപ്രവര്‍ത്തകരും 100 പോലീസുകാരും ഇതിനൊപ്പം ക്വാറന്റീനിലാണ്.