ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ആർ ടി ലാബ് പരിശോധന കിറ്റ് സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്നു
കേരളത്തിലെ നിലവിലുള്ള പ്രധാന കോവിഡ് ടെസ്റ്റുകൾ ഇവയൊക്കെയാണ്.
കോവിഡ് ഭീഷണി തുടരുന്ന ഈ സാഹചര്യത്തിൽ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ മൂന്നു തരം പരിശോധനകളാണ് സംസ്ഥാനത്ത് പ്രധാനമായും ഇപ്പോൾ നടത്തി വരുന്നത്.ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ആർ ടി ലാബ് പരിശോധന കിറ്റ് സംസ്ഥാനത്ത് നടപ്പിലാക്കാൻ തയ്യാറെടുപ്പിലാണ്.ഈ പരിശോധനകൾ ഏതൊക്കെ ആണെന്ന് നമുക്ക് വിശദമായൊന്നു നോക്കാം.
1 . റാപിഡ് ആന്റിബോഡി ടെസ്റ്റ്.
2 .പി സി ർ ടെസ്റ്റ് അഥവാ പോളിമെർ ചെയിൻ റിയാക്ഷന് ടെസ്റ്റ്.
3 . കോവിഡ് ആന്റിബോഡി ടെസ്റ്റ്
4 . ആർ ടി ലാബ് ടെസ്റ്റ്.
എന്നിവയാണ് നാല് തരം പ്രധാന പരിശോധനകൾ.ഇവ ഓരോന്നും നമുക്ക് വിശദമായൊന്ന് നോക്കാം.
1 . റാപിഡ് ആന്റിബോഡി ടെസ്റ്റ്.
പ്രാഥമിക സ്ക്രീനിംഗ് ആണ് യഥാർത്ഥത്തിൽ റാപിഡ് ആന്റിബോഡി ടെസ്റ്റ്.സമൂഹ വ്യാപനം കണ്ടെത്തി തടയുന്നതിന് കൂടുതൽ പേരിൽ വേഗത്തിൽ നടത്തുന്ന ഒരു പരിശോധനയാണിത്.ഏറ്റവും വേഗത്തിൽ ഫലം കിട്ടുന്ന പരിശോധനയും ഇതാണ്.
2 . പി സി ർ ടെസ്റ്റ് അഥവാ പോളിമെർ ചെയിൻ റിയാക്ഷൻ ടെസ്റ്റ്.
രോഗം സ്ഥിരീകരിക്കാൻ സംസ്ഥാനത്ത് പ്രധാനമായും ആശ്രയിക്കുന്ന പരിശോധനയാണ് ഇത്.രോഗിയുടെ സ്രവം എടുത്ത് പരിശോധിച്ച് രോഗം നിർണയിക്കുന്നു.വൈറസിന്റെ ഈ ജീൻ കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടത്തുക, ഫലം പോസിറ്റീവ് ആണെങ്കിൽ മറ്റു ജീനുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള തുടർ പരിശോധനകളും നടത്തും.
3 . കോവിഡ് ആന്റിബോഡി ടെസ്റ്റ്.
രോഗം കണ്ടെത്തുന്നതിലും ഉപരി ശരീരത്തിൽ വൈറസ്സിന്റെ തോത്, വ്യാപന സാധ്യത എന്നിവ അറിയാനുള്ള വിദഗ്ധ പരിശോധനയാണ് കോവിഡ് ആന്റിബോഡി ടെസ്റ്റ്.ഐ ജി ജി ,ഐ ജി എം ആന്റിബോഡികൾ ശരീരത്തിൽ ഉണ്ടോ എന്നാണ് പ്രധാനമായും ഈ ടെസ്റ്റ് വഴി പരിശോധിക്കുന്നത്.
4 . ആർ ടി ലാബ് ടെസ്റ്റ്.
ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ആർ ടി ലാബ് പരിശോധന കിറ്റ് സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.വൈറസ്സിലെ എൻ ജീൻ കണ്ടെത്തുന്നതിനുള്ള പരിശോധനയാണിത്.വൈറസിന്റെ രണ്ടു മേഖലകൾ കണ്ടെത്തുന്നതിനാൽ വൈറസ്സിന് ജനിതകമാറ്റം സംഭവിച്ചാലും നൂറു ശതമാനം കൃത്യതയുള്ള ഫലമാണ് ഈ ടെസ്റ്റ് ഉറപ്പുതരുന്നത്.