കൊറോണഭീതി , അമൃതാനന്ദമയി ദർശനം നൽകുന്നത് നിർത്തിവെച്ചു
കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയി ദർശനം നൽകുന്നത് താത്കാലികമായി നിർത്തി വെച്ചു.ആശ്രമത്തിലെ താമസത്തിനും താല്കാലിക വിലക്ക് ഉണ്ട്.ആരോഗ്യ വകുപ്പ് അതൃതികരുടെ നിർദേശത്തെ തുടർന്നാണ് ഇത്തരം നടപടി എന്നാണ് മഠം ഔദ്യോദിക വെബ്സൈറ്റിലൂടെ അറിയിച്ചത്.
കൊല്ലം അമൃതാനന്ദമയി മഠത്തിൽ സാധാരണയായി ‘അമ്മ ഭക്തരെ ആലിംഗനം ചെയ്തുകൊണ്ട് അവരെ അനുഗ്രഹിചിരുന്നു.ഒരു ദിവസം മൂവായിരത്തോളം പേർ ആശ്രമത്തിൽ എത്താറുണ്ട്.
വൈറസ് പടരാതിരിക്കാൻ ശാരീരിക സമ്പർക്കം ഒഴിവാക്കേണ്ടത് വളരെ പ്രധാനമായതിനാൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആശ്രമ അധികൃതരെ സമീപിച്ചിരുന്നു.
“ഒരു സമയം 15,000 ത്തിലധികം പേർക്ക് താമസിക്കാവുന്ന വിശാലമായ പ്രാർത്ഥനാ ഹാളിൽ ഭക്തർ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 9 മണിക്ക് അമ്മ തന്റെ ഭക്തരെ കാണാൻ തുടങ്ങുന്നു, പലപ്പോഴും അത് അർദ്ധരാത്രി വരെ നീണ്ടുനിൽക്കും.
കൂടുതൽ വായിക്കുക : പാകിസ്താന് അപ്രതീക്ഷിത തിരിച്ചടി നൽകി ഇന്ത്യ
അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ഞങ്ങൾ ദർശനം റദ്ദാക്കി, ”എന്നാണ് ആശ്രമ പ്രതിനിധി പറഞ്ഞത്.