മായം തെളിയിച്ചാൽ 1 കോടി രൂപ സമ്മാനവുമായി മലയാളികളുടെ നാടൻ വെളിച്ചെണ്ണ ബ്രാൻഡ് | Hayras Coconut Oil

Chemical-Free ആയ ഒരു society-യെ വാർത്തെടുക്കുക എന്ന സമൂഹികപ്രതിബദ്ധതയിൽ 12 വർഷം മുൻപ് ഇറങ്ങിത്തിരിച്ച രണ്ട് ചെറുപ്പക്കാർ ഇന്ന് ആഗോള ഭക്ഷണസംസ്കാരത്തിന്റെ ഒരു പുതുചരിത്രമാണ് സൃഷ്ടിക്കുന്നത്.

Raviz, Panoor, Calicut Chef, അടക്കം UAE മലയാളികൾ ഏറ്റവുമധികം നാടൻ ഭക്ഷണത്തിനായി ആശ്രയിക്കുന്ന എല്ലാ പ്രമുഖ പ്രീമിയം മലയാളി റെസ്റ്റോറന്റ് ചെയിനുകളിലെയും രുചിക്കൂട്ടിലെ പ്രധാന രഹസ്യം ഒരു തനിനാടൻ ചക്കിലാട്ടിയ വെളിച്ചെണ്ണയാണ്. നാട്ടിൽ നിന്ന് സ്വന്തമായി ഉല്പാദിപ്പിക്കുന്ന കൊപ്ര ചക്കിലാട്ടി, തനതുരീതിയിൽ അതിന്റെ ഗുണവും മണവും രുചിയും ഒന്നുംതന്നെ നഷ്ട്ടപ്പെടാതെ UAE യിലേക്ക് Manufacturers തന്നെ നേരിട്ടെത്തിക്കുന്ന വെളിച്ചെണ്ണയാണ് ഹൈറാസിന്റേത്. തങ്ങളുടെ വെളിച്ചെണ്ണയിൽ തരി പോലും മായം കലർന്നിട്ടില്ല എന്ന 100% കോൺഫിഡൻസിലാണ് 1% എങ്കിലും മായം തെളിയിച്ചാൽ 1 കോടി രൂപ സമ്മാനമെന്ന ഹൈറാസിന്റെ പരസ്യത്തിന്റെ tagline ഉം പിറന്നത്.
കൊല്ലംകാരായ ഷാനവാസ്, താരിഖ് എന്നിവർ ചേർന്നാണ് Hayras Coconut Oil എന്ന ഈ 100% കെമിക്കൽ Free സംരംഭം ആരംഭിച്ചത്. പൊതുവെ മലയാളികൾ ഭക്ഷണപ്രിയർ ആണെങ്കിലും Unhealthy ഭക്ഷണങ്ങളുടെ ക്രമാതീതമായ ഉപഭോഗം മൂലം അസുഖങ്ങളുടെ വർധനവ് ഒരു സാമൂഹികപ്രശ്നമായി മാറുന്ന സാഹചര്യത്തിൽ, സ്വന്തം കുടുംബത്തിലും സമാന പ്രശ്നങ്ങൾ നേരിടാനുണ്ടായ സാഹചര്യങ്ങളാണ് ഇവരെ ഭക്ഷണശീലങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിച്ചതും അതുമൂലം ഇത്തരത്തിൽ 100% ശുദ്ധമായ വെളിച്ചെണ്ണ എന്ന കോൺസപ്റ്റിലേക്ക് എത്തിച്ചതും.

Advertisement

Hayras Coconut Oil

വെളിച്ചെണ്ണ എന്ന പേരിൽ മാർക്കറ്റിൽ വിറ്റഴിക്കപ്പെടുന്ന പ്രൊഡക്റ്റുകളുടെ എണ്ണവും അവയിൽ ഉൾപ്പെട്ടിട്ടുള്ള മായത്തിന്റെ അളവും പേടിപ്പെടുത്തുന്നത്ര ഭീകരമാണ്. ഇമ്യൂണിറ്റി നശിച്ച ഒരു ജനതയായി മാറിക്കൊണ്ടിരിക്കുകയാണ് നാം. അതിന്റെ വലിയൊരു പങ്കും നാം ഉപയോഗിക്കുന്ന വെളിച്ചെണ്ണയ്ക്കുണ്ട്.

അതിനാലാണ് കസ്റ്റമേഴ്സിന്റെ സുതാര്യമായ അറിവിലേക്കായി UAE യിലെ ക്വാളിറ്റി, ഡ്രഗ് ടെസ്റ്റ് റിസൾട്ടുകൾ ഹൈറാസ് പബ്ലിഷ് ചെയ്തിട്ടുള്ളത്. ബോട്ടിലിലെ QR കോഡ് സ്കാൻ ചെയ്താൽ ഈ റിസൾട്ട് ലഭിക്കുന്നതാണ്. മറ്റൊരു പ്രമുഖ ബ്രാൻഡുകൾക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു അവകാശവാദം കൂടി ഉന്നയിക്കുന്നുണ്ട് ഹൈറാസ്; നാം ജനിച്ചുവീണപ്പോൾ കുടിച്ച മുലപ്പാലിന് സമമാണ് വെളിച്ചെണ്ണ എന്നാണു ഹൈറാസ് പറഞ്ഞുവയ്ക്കുന്നത്. Emirates International Accreditation Centre (EIAC)ന്റെ ക്രൈറ്റീരിയ പ്രകാരം അപ്രൂവ് ചെയ്ത സർട്ടിഫിക്കറ്റിനനുസരിച്ച് മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകസമ്പുഷ്ടമായ സോഡിയം മൊണോലോറിക് ആസിഡ്(Fatty Acid C12) ഏറ്റവും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ലോകത്തിലെ ഒരേയൊരു വെളിച്ചെണ്ണയാണ് ഹൈറാസ്. ഇവയെല്ലാം കൊണ്ട് തന്നെ 2024-ൽ UAE യിൽ ഏറ്റവുമധികം ഓൺലൈൻ സെയിൽ നടന്ന വെളിച്ചെണ്ണ ബ്രാൻഡ് എന്ന റെക്കോർഡ് ഹൈറാസിനാണ്. 2025ൽ ലോകമലയാളികൾ ഉള്ളയിടത്തേക്കെല്ലാം വ്യാപിപ്പിക്കാനും കൂടുതൽ രാജ്യങ്ങളിലേക്ക്, കൂടുതൽ ആളുകളിലേക്ക് മായം കലരാത്ത വെളിച്ചെണ്ണ എത്തിക്കുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ഹൈറാസ്. 0% കെമിക്കൽ സൊസൈറ്റിക്കായി ഇവരെടുക്കുന്ന പരിശ്രമം അഭിനന്ദനാർഹം തന്നെയാണ്.

Chemical-Free ആയ ഒരു society-യെ വാർത്തെടുക്കുക എന്ന സമൂഹികപ്രതിബദ്ധതയിൽ 12 വർഷം മുൻപ് ഇറങ്ങിത്തിരിച്ച രണ്ട് ചെറുപ്പക്കാർ ഇന്ന് ആഗോള ഭക്ഷണസംസ്കാരത്തിന്റെ ഒരു പുതുചരിത്രമാണ് സൃഷ്ടിക്കുന്നത്. താരിഖിന്റെയും ഷാനവാസിന്റെയും നിശ്ചയദാർഥ്യത്തിൽ പിറന്നത് പുത്തൻ ചിന്തകൾ. നാം കഴിക്കുന്ന ഭക്ഷണത്തിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നറിയാൻ നമുക്ക് അവകാശമുണ്ട്. നാം വാങ്ങുന്ന പ്രൊഡക്റ്റിന്റെ ലേബലിൽ ലാബ് റിസൾട്ടിന്റെ QR code വയ്ക്കണം എന്ന പുത്തൻ ആശയം ഹൈറാസ് സമൂഹത്തിനു മുന്നിലേക്ക് അവതരിപ്പിച്ചു.

ലോകത്താകമാനമുള്ള മനുഷ്യരിലേക്ക് കെമിക്കൽ രഹിത ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ അടുത്തപടിയായി 2025-ൽ ഖത്തറിലേക്കും ബഹ്റൈനിലേക്കും ഹൈറാസ് സെയിൽസ് വ്യാപിപ്പിക്കുകയാണ്. കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം വെളിച്ചെണ്ണയ്ക്ക് പുറമെ മറ്റ് ഭക്ഷ്യവസ്തുക്കളും വിൽപ്പനയ്ക്കൊരുങ്ങുകയാണ്. അതിന്റെ ഭാഗമായി ഹൈറാസ് ഇക്കൊല്ലം ആരംഭത്തിൽ തങ്ങളുടെ സ്വന്തം ബിരിയാണി റൈസ് ബ്രാൻഡ് ജനങ്ങൾക്കു പരിചയപ്പെടുത്തി. ഇനിയും മലയാളികളുടെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളായ നാൽപ്പത്തൊന്നിനം സ്പൈസുകളും മസാലകളും അരിയുൽപ്പന്നങ്ങളും കുഞ്ഞങ്ങൾക്കായുള്ള ഹെൽത്ത് മിക്സുകൾ ഉൾപ്പെടെ 100% കെമിക്കൽ ഫ്രീ ആയി ഉടൻ തന്നെ മാർക്കറ്റിലേക്കെത്തിച്ച് സജീവമാകാൻ ആണ് ഹൈറാസിന്റെ ഉദ്യമം.തീർത്തും കെമിക്കൽ ഫ്രീ ആയ ഒരു ആഹാരശൃംഖല തീർക്കുക അങ്ങനെയൊരു ആഗ്രഹമുള്ളവർക്കായി കൂടുതൽ ഓപ്ഷനുകൾ തുറക്കുക എന്ന ലക്ഷ്യവുമായി ഹൈറാസ് മുന്നോട്ട്.

ചെറിയൊരു സ്ഥിരവരുമാനം ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും ദീർഘവീക്ഷണത്തോടെ ഈ സംരംഭവുമായി കൂട്ടിയോജിപ്പിക്കുവാനും മറ്റ് ഇൻവെസ്റ്റ്മെന്റ് സാധ്യതകളും ഹൈറാസ് തുറന്നുവയ്ക്കുന്നുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.