കൊളസ്‌ട്രോൾ ഉണ്ടാകാൻ ഉള്ള കാരണം

കൊളസ്ട്രോൾ ഇന്ന് വലിയ രീതിയിൽ ആരോഗ്യ മേഘലയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. കൊളസ്ട്രോൾ രോഗികളും, ഹൃദ്രോഗികളും ദിനംപ്രതി വർദ്ധിക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. കൃത്യമായ ഭക്ഷണ രീതിയില്ലായ്മ, വ്യായമ കുറവ് , ജങ്ക് ഭക്ഷണങ്ങളുടെ അതിക ഉപയോഗം തുടങ്ങിയവ നമ്മെ കൊളസ്ട്രോളിലേക്ക് നയിക്കുന്നു.

Advertisement

കൊളസ്ട്രോളിന്റെ ചികിത്സ അതിന്റെ ഘടനയെ അനുസരിച്ചിരിക്കും. എച്ച് ഡി എൽ അതവ ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ ആണ് നല്ല കൊളസ്ട്രോള് അത് നമ്മുടെ ശരീരത്തിന് ആവിശ്യമാണ് താനും. എൽ ഡി എൽ അതവ ലോ ഡെൻസിറ്റി ലിപോ പ്രോട്ടീൻ ചീത്ത കൊളസ്ട്രോള് പലപ്പോഴും പ്രശ്നകരവുമാണ് .ലിപിഡ് പ്രൊഫൈൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നല്ലതും, ചീത്തതും വേർത്തിരിച്ച ശേഷമാണ് ചികിത്സ. മൊത്തo കൊളസ്ട്രോള് കുറയുമ്പോൾ എൽ ഡി എല്ലിന്റെ അളവും കുറയും. എന്നാൽ വ്യായാമം ചെയ്യാത്ത ആളുകൾക്കും ,തൈറോയിഡ് ഹോർമോണ് തകരാറുള്ളവർക്കും കോളസ്ട്രോള് കുറവായിരിക്കും.

ചികിത്സ

കൊളസ്ട്രോളിന് സ്റ്റാറ്റിൻ മരുന്നുകളാണ് പ്രധാനമായും നൽകാറ്. 40 വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും സ്റ്റാറ്റിൻ ചെറിയ രീതിയിൽ ഉപയോഗിക്കുന്നത് പ്രശ്നമില്ല. ഓരോരുത്തരുടെയും രോഗ കാഠിന്യതത്തെ അടിസ്ഥാനമാക്കിയിരിക്കും മരുന്നിന്റെ അളവ്. നല്ലൊരു ഡോക്ടറുടെ സഹായത്തോട് കൂടി മാത്രമായിരിക്കണം മരുന്ന് ഡോസിന്റെ ഏറ്റകുറച്ചിലുകൾ. പെട്ടന്ന് മരുന്ന് നിർത്തുന്നത് രോഗിയിൽ ദ്രുതഗതിയിലുള്ള വിപരീതത്തിലേക്ക് നയിച്ചേക്കാം. ആരോഗ്യ പ്രശ്നമില്ലാത്ത രോഗികൾക്ക് മിതമായ ഭക്ഷണത്തിലൂടെയും, വ്യായമത്തിലൂടെയും മരുന്നുകളില്ലാതെ രോഗം തുടച്ചു നീക്കാവുന്നതാണ്.