KSU പ്രവർത്തകയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച KSU നേതാക്കൾക്കെതിരെ കേസ്

ഇടുക്കി : കെ എസ് യു സംസ്ഥാന സെക്രട്ടറി ,കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്നിവർക്ക് എതിരെ ആണ് തൊടുപുഴ പോലീസ് കേസെടുത്തത്.കെ എസ് യു പ്രവർത്തകയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെതിരെ ആണ് കേസ്.സ്ത്രീത്വത്തെ അപമാനിക്കാൻ ഉള്ള ശ്രമം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisement

കെ എസ് യു പ്രവർത്തക ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.മോർഫ് ചെയ്ത അശ്ളീല ചിത്രം ഉപയോഗിച്ച് തന്നെ നേതാക്കൾ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് നൽകിയ പരാതിയിൽ ഉള്ളത് .പരാതിയിൽ പോലീസ് അന്യോഷണം ആരംഭിച്ചു എങ്കിലും മോർഫ് ചെയ്തു പ്രചരിപ്പിച്ച ചിത്രം ഇതുവരെ ലഭിച്ചില്ല എന്ന് പോലീസ് പറഞ്ഞു.

ASLO READ: 100 രൂപക്ക് 30000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

KSU പ്രവർത്തകയുടെ മോർഫ് ചെയ്ത ചിരിത്രം പ്രചരിപ്പിച്ച KSU നേതാക്കൾക്കെതിരെ കേസ്

ALSO READ : പൊറോട്ടയും കോളയും കഴിക്കുന്നവർ ശ്രദ്ധിക്കുക 

കെ എസ് യു പ്രവർത്തക നൽകിയ പരാതി വ്യാജം ആണെന്നായിരുന്നു കെ എസ് യു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.ഇതിനെതിരെ കെ എസ് യു സംസ്ഥാന നേതൃത്വമോ മറ്റു കോൺഗ്രസ്സ് ഘടക അംഗങ്ങളോ പ്രതികരിച്ചിട്ടില്ല.