കേരളത്തിൽ ഇനിമുതൽ കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപ
കേരളത്തിൽ ഇനിമുതൽ കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപ.വില നിയന്ത്രിക്കുന്നതിനായി അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ പാക്കേജുചെയ്ത വെള്ളവും കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു.ഒരു ലിറ്റർ കുപ്പിവെള്ളത്തിന് നിലവിൽ സംസ്ഥാനത്ത് 20 രൂപയാണ് വില.13 രൂപ ആകുന്നതോടു കൂടി ജനങ്ങൾക്ക് അതൊരു വലിയ ആശ്വാസ്സം ആകും.
അമിതവിലയെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചതെന്നു ഭക്ഷ്യ-സിവിൽ വിതരണ മന്ത്രി പി. തിലോത്തമാൻ പറഞ്ഞു.രണ്ട് വർഷം മുമ്പ് സർക്കാർ വില 11-12 രൂപയായി കുറച്ചെങ്കിലും വലിയ തോതിലുള്ള കുപ്പിവെള്ള നിർമ്മാതാക്കളുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെത്തുടർന്ന് ഇത് നടപ്പിലാക്കുവാൻ കഴിഞ്ഞിരുന്നില്ല.ഗവർമെന്റ് വിളിച്ച മീറ്റിങ്ങിൽ പങ്കെടുത്ത പ്രാദേശിക വ്യാപാരികളും 11-12 രൂപയിൽ വിൽക്കാനുള്ള ഗവർമെന്റ് നിർദേശത്തെ എതിർത്തു.
കേരളത്തിനുള്ളിൽ പാക്കേജുചെയ്ത കുടിവെള്ളത്തിന്റെ വില ഇനിമുതൽ 13 രൂപയിൽ കൂടുതൽ വാങ്ങുന്നത് കുറ്റകരമാകുമെന്ന്അ സോസിയേഷൻ പ്രസിഡന്റ് കെ മുഹമ്മദ് പറഞ്ഞു.കുപ്പിവെള്ളം അവശ്യ സാധനങ്ങളുടെ പരിധിയിൽ കൊണ്ട് വന്നതിനാൽ 13 രൂപക്ക് വില്പന ഇനിമുതൽ സാധ്യമാണ്.
അവശ്യവസ്തുക്കളുടെ പട്ടികയിൽ മറ്റേതെങ്കിലും ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ഇടതുപക്ഷ സർക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, അത്തരം പദ്ധതികളൊന്നും നിലവിലില്ലെങ്കിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അവ തീർച്ചയായും ഇടപെടുകയും ഫലപ്രദമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും എന്നും മന്ത്രി പറഞ്ഞു