ധനമന്ത്രിയുടെ സ്വകാര്യവൽക്കരണ പ്രഖ്യാപനത്തെ വിമർശിച്ചു ബിഎംസ്

കേന്ദ്ര ധനമന്ത്രിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെയും സ്വകാര്യ വൽക്കരണ പ്രഖ്യാപനങ്ങളേയും വിമർശിച്ചു കൊണ്ട് ബിജെപി സംഘ പരിവാർ അനുകൂല സംഘടന ആയ ബിഎംസ് രംഗത്തെത്തി.കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി വിതരണം, ബഹിരാകാശ ഗവേഷണം, ആണവോര്‍ജം എന്നി മേഖലകളില്‍ സ്വകാര്യവത്കരണം നടപ്പാക്കാതെ മറ്റുമാര്‍ഗമില്ലെന്ന നിലപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്.തൊഴിലാളികളെയാണ് ഓരോ മാറ്റത്തിന്റെയും ആഘാതം ആദ്യം ബാധിക്കുന്നത്.സ്വകാര്യവല്‍ക്കരണം എന്നാല്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ നഷ്ടം, നിലവാരമില്ലാത്ത ജോലികള്‍ സൃഷ്ടിക്കപ്പെടുക, ലാഭവും ചൂഷണവും നിയമമായിമാറുക എന്നിവയാണ്.

Advertisement

സര്‍ക്കാര്‍ തൊഴിലാളി യൂണിയനുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല.എട്ട് മേഖലകളിലെ സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ ആശയദാരിദ്ര്യം ആണ് സൂചിപ്പിക്കുന്നത് എന്നും ബിഎംസ് കുറ്റപ്പെടുത്തി.ബഹിരാകാശ മേഖലകളിലെ സ്വകാര്യ വത്കരണം രാജ്യ സുരക്ഷയെ പോലും ബാധിച്ചേക്കാം.ധനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിനും ജനങ്ങള്‍ക്കും ദുഃഖകരമായ ദിനമാണ് നല്‍കിയതെന്ന് ഭാരതീയ മസ്‌ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ പ്രസ്‌താവനയില്‍ പറഞ്ഞു.