കേരളത്തിന്റേത് മികച്ച പ്രവർത്തനങ്ങൾ,സർക്കാരിനെ വിമർശിക്കുവാൻ വേണ്ടി ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് പ്രതിപക്ഷം
കൊറോണക്കെതിരെ കേരളത്തിന്റേത് മികച്ച പ്രവർത്തനങ്ങൾ,സർക്കാരിനെ വിമർശിക്കുവാൻ വേണ്ടി ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് പ്രതിപക്ഷം ഇറങ്ങുന്നത് ശരിയല്ല.
കേരളത്തിൽ സർക്കാർ കൊറോണ വ്യാപനം തടയുവാൻ സ്വീകരിക്കുന്നത് മികച്ച നടപടികളാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം ദിവസവും രാവിലെ കുളിച്ചു കുപ്പായവുമിട്ടു ഇറങ്ങുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല എന്നും കെ സുരേന്ദ്രൻ പറഞ്ഞു.കേന്ദ്രത്തിൽ രാഹുൽഗാന്ധി സ്വീകരിക്കുന്ന അതെ നിലപാട് ആണ് കേരളത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്നത്.അത് ശരിയല്ല.ഇപ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളും സർക്കാറിന്റെ നിലപാടുകളോട് യോജിക്കുകയാണ് വേണ്ടത് എന്നും കെ സുരേന്ദ്രൻ.
കേന്ദ്രം ഫണ്ട് നൽകുന്നില്ല എന്ന അഭിപ്രായം തോമസ് ഐസക്കിന് മാത്രമാണ് ഉള്ളത്.മുഖ്യമന്ത്രിക്ക് അതില്ല.കൊറോണ രോഗം ബാധിച്ച വ്യക്തികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അപകടകരമാണ്.തിരുവനന്തപുരത്ത് ചേര്‍ന്നാ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതെ സമയം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ പലവ്യജ്ഞന കിറ്റ് തട്ടിപ്പാണെന്നും കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.1000 രൂപയുടെ മൂല്യം ഉണ്ടെന്നു സർക്കാർ പറയുന്ന കിറ്റിന് 750 രൂപയുടെ മൂല്യം പോലുമില്ല എന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.