ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ,ആലപ്പുഴയിലാണ് സംഭവം

ആലപ്പുഴയിൽ ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

Advertisement

ആലപ്പുഴയിൽ ചാരായം ബൈക്കിൽ കടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ.ആലപ്പുഴ പുറക്കാട് ബിജെപി സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷ് ആണ് ബൈക്കിൽ ചാരായം കടത്തിയതിനു അറസ്റ്റിലായത്.അമ്പലപ്പുഴ പോലീസ് ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ ആണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.സുരേഷിൽ നിന്നും ഒരു ലിറ്റർ ചാരായം ആണ് കണ്ടെത്തിയത്.പോലീസ് പിടിക്കുമ്പോഴും ഇയാൾ മധ്യ ലഹരിയിൽ ആയിരുന്നു.ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലും ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു.

ചാരായം കടത്തിയതിന് പിടിച്ചതിനെ തുടർന്ന് സുരേഷിനെ പാർട്ടി ചുമതലകളിൽ നിന്നും പുറത്താക്കി.ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആണ് പുറത്താക്കിയ നടപടി അറിയിച്ചത്.ബാറുകളും ബിവറേജ്ഉം അടച്ചതിനെ തുടന്ന് ചാരായം വാറ്റുന്നത് പിടിക്കുവാൻ പോലീസും എക്സൈസും എല്ലായ്യിടത്തും കനത്ത നിരീക്ഷണത്തിലാണ്.