സാലറി ചലഞ്ച് ഏറ്റെടുത്ത് രജിത്ത് കുമാർ ,ഒരു മാസത്തെ ശമ്പളം നൽകും
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മാതൃകയായി രജിത്ത് കുമാർ ,ഒരു മാസത്തെ ശമ്പളം നൽകും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
കോറോണയെ തുടർന്ന് സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി ആണ് നേരിടുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കണം എന്ന് ആവശ്യപെട്ടിരുന്നു.തുടർന്ന് സാലറി ചലഞ്ച് നിരവധി ആളുകൾ ഏറ്റെടുത്തിരുന്നു.ഇപ്പോൾ ബിഗ്‌ബോസ് സീസൺ 2 ഫെയിം ഡോക്ടർ രജിത്ത് കുമാറും സാലറി ചലഞ്ച് ഏറ്റെടുത്തു.
അധ്യാപകനും പ്രഭാഷകനുമായ ഡോക്ടർ രജിത്ത് കുമാർ ബിഗ്‌ബോസ് സീസൺ 2 ലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ബിഗ് ബോസ് സീസൺ 2 വിജയ് എന്ന നിലയിൽ വരെ അദ്ദേഹത്തിന്റെ പേര് പലരും പ്രവചിച്ചിരുന്നു.എന്നാൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് അദ്ദേഹം ബിഗ് ബോസ്സിൽ നിന്നും പുറത്തു പോയി.അതിനു ശേഷം എയർപോർട്ടിൽ അദ്ദേഹത്തിന് വലിയ സ്വീകരണം നൽകിയിരുന്നു.
കൊറോണ ബാധിച്ച സമൂഹത്തെ സഹായിക്കാന്‍ സാലറി ചലഞ്ച് എന്ന ക്യാപ്ഷനോട് കൂടി യൂട്യൂബ് വീഡിയോയിലൂടെ ആണ് അദ്ദേഹം സാലറി ചലഞ്ച് ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്.നിരവധി ആളുകൾ താരത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു.