തണ്ണി മത്തൻ കഴിക്കുന്നതിന് മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ ഇല്ലെങ്കില്‍ സംഭവിക്കുന്നത് എന്താണെന്ന് പറയാനാവില്ല
പലതരത്തിലുള്ള ഫലങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് കേരളീയർ.ചൂടുള്ള സമയത്ത് ഏറ്റവും കൂടുതലായി വാങ്ങുന്നത് തണ്ണിമത്തനായിരിക്കും. ദാഹശമനത്തിനായും ആരോഗ്യത്തിനും ഇത് വളരെയധികം നല്ലതാണ്. രുചിയുടെ കാര്യത്തിലും മധുരത്തിന്റെ കാര്യത്തിലും മുൻപന്തിയിലായതുകൊണ്ട്തന്നെ നല്ല വിറ്റുവരവാണ് കടക്കാർക്ക്
ഇതിൽനിന്നും ലഭിക്കുന്നത്.
കൂടുതലായും ചൂടുകാലത്ത് മാത്രമാണ് ഇത് വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ പിന്നിലുള്ള കാര്യം എന്താണെന്ന് നമുക്ക് ഒന്ന് ചിന്തിച്ചു നോക്കാം. ധാരാളം തണ്ണിമത്തൻ കൃഷി ചെയ്യുന്ന ഇടങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും, അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടെ തണ്ണിമത്തൻ എത്തുന്നത്. കേരളത്തിൽ തണ്ണിമത്തൻ വിളവെടുക്കുന്ന സമയം വേനൽകാലം അല്ലാഞ്ഞിട്ടും, ആ സമയത്ത് തന്നെ ഈ ഫലവർഗം ഇവിടെ കൃത്യമായി എത്തുന്നു. അതിനാൽ കൂടുതൽ രുചിക്കും നിറത്തിനുംവേണ്ടി അവയിൽ മായം ചേർക്കുന്നുണ്ടോയെന്നും നമുക്കറിയില്ല. നിലവിൽ ധാരാളം കൃത്രിമമായ പരീക്ഷണങ്ങളിലൂടെ തണ്ണിമത്തൻ വേഗത്തിൽ പഴുപ്പിക്കാൻ സാധിക്കും. ഇത് കഴിക്കുന്നതിലൂടെ നമുക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ വാങ്ങുന്ന പഴവർഗങ്ങളിൽ എന്തെങ്കിലും കൃത്രിമത്വം തോന്നുകയാണെങ്കിൽ ആരോഗ്യ അധികൃതരെ എത്രയും വേഗം അറിയിക്കണം.