8000 രൂപയിൽ ലഭികുന്ന മികച്ച സ്മാർട്ട് ഫോണുകൾ

അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് ഇന്ന് സ്മാർട്ട് ഫോൺ വിപണി. അതിന് അനുസരിച്ച് നിരവധി മോഡലുകളാണ് കമ്പനികൾ പീറത്തിറക്കുന്നത്.മത്സരം ശക്തമായതോടു കൂടി കുറഞ്ഞ വിലയിൽ കൂടുതൽ സ്പെസിഫിക്കേഷനും നല്ല ഗുണനിലവാരവുമുള്ള മോഡലുകൾ വിപണിയിലെത്തുന്നുണ്ട്. 8000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ആൻഡ്രോയിഡ് ഫോണുകളെ പറ്റിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഈ റേഞ്ചിലുള്ള ഫോണുകളെല്ലാം കൂടുതലും ഒരുപോലുള്ളതാണ്.ഇവയിൽ കുറഞ്ഞ വിലക്ക് കിട്ടുന്ന നല്ല സ്മാർട്ട് ഫോണുകൾ ഏതെല്ലാം എന്ന് നോക്കാം.
സാധാരണ ഈ ബഡ്ജറ്റ് ഫോണുകളിൽ 2/3 GB റാം.
ക്വാഡ് കോറിന്റെയോ ഒക്ടാ കോറിന്റെയോ പ്രോസ്സസർ, ഹൈബ്രിഡ് സിം സ്ലോട്ട്, എസ് ഡി കാർഡ് സ്ലോട്ട്, ഫിംഗർ പ്രിന്റ് സെൻസർ, 4G എന്നിവയെല്ലാം ഉണ്ടാവും.
ഇവയിലേതാണ് മികച്ച പെർഫോർമെൻസും യൂസർ എക്സ്പീരിയൻസും നൾകുന്നത് നോക്കാം.

Advertisement

1,സാംസങ് J3 പ്രോ.
അഞ്ച് ഇഞ്ചിന്റെ (1280×720) HD സൂപ്പർ അമോൾഡ് ഡിസ്പ്ലേ.1.2 Ghz ന്റെ ക്വാഡ് കോർ പ്രൊസ്സസർ.
2GB റാമിനൊപ്പം 16 GB യുടെ ഇന്റേർണൽ സ്റ്റോറേജ്.
Sd കാർഡ് ഉപയോഗിച്ച് 128 GB വരെ വർദ്ധിക്കാം.ആൻഡ്രോയിഡ് 5.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.8മെഗാ പിക്സലിന്റെ പിൻകാമറ,5മെഗാ പിക്സൽ സെൽഫി കാമറ. കണക്ടിവിറ്റിക്കായി 4G LTE/ 3G HSPA+ ഉം ഉണ്ട്.2600 mAh ന്റേതാണ് ബാറ്ററി. വില.₹ 7990

2. ഷവോമി റെഡ്മി 4A
അഞ്ച് ഇഞ്ച് (1280*720) HD IPS ഡിസ്പ്ലേ.
1.4 Ghz ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 425 പ്രോസ്സസറിനൊപ്പം അഡ്രിനൊ 308 ന്റെ GPU. 2GB റാമും 16 GB ഇന്റേർണൽ സ്റ്റോറേജും. മൈക്രോ എസ് ഡി കാർഡുപയോഗിച്ച് 128 GB വരെ വർദ്ധിപ്പിക്കാം.ആൻഡ്രോയിഡ് 6 മാഷ്മെല്ലോ അധിഷ്ടിത MIUI 8 ആണ് ഓ എസ്.ഹൈബ്രിഡ് സിം സ്ലോട്ട്.13 മെഗാ പിക്സൽ പിൻ കാമറക്കോപ്പം 5 മെഗാ പിക്സലിന്റെ മുൻ കാമറ.കണക്ടിവിറ്റിക്കായി
4G LTE/3G HSPA+ എന്നിവയുണ്ട്.3120mAh ന്റെതാണ് ബാറ്ററി.
വില ₹5999

3.ലെനോവോ വൈബ് k5 പ്ലസ്
1080*1920(441) പിക്സലിന്റെ അഞ്ചിഞ്ച് HD ഡിസ്പ്ലേ.1.2 Ghz സ്നാപ്ഡ്രാഗൺ 616 ന്റെ ഒക്ടാകോർ പ്രൊസ്സസർ.
രണ്ട് ജി ബി റാമിനൊപ്പം 16 ജി ബി ഇന്റേർണൽ സ്റ്റോറേജ്.ഇരട്ട െമെക്രോ സിം സ്ലോട്ട്. 13 MP പിൻ കാമറ 5 Mp മുൻ കാമറ.ഇരട്ട പിൻ സ്പീക്കറുകൾ. കണക്ടിവിറ്റിക്കായി 4G,3G എന്നിവയുണ്ട്.2750 ന്റേതാണ് ബാറ്ററി.
വില ₹7999

4.കൂൽപാഡ് മെഗാ 3
5.5 ഇഞ്ച് (1280*720) HD ഡിസ്പ്ലേ. 1.25 Ghz മീഡിയ ടെക്ക് mt6737 പ്രൊസ്സസറിനൊപ്പം മാലി-t720 gpu.
16 gb ഇന്റേർണൽ സ്റ്റോറേജും 2GB റാമും ഫോണിലുണ്ട്.എസ് ഡി കാർഡുപയോഗിച്ച് 64 GB വരെ വർദ്ദിപ്പിക്കാൻ കഴിയും.ആൻഡ്രോയിഡ് 6 മാഷ്മെല്ലോ അധിഷ്ടിത coolUL 8.0 ഓ എസ്. മൂന്ന് സിം ഉപയോഗിക്കാൻ കഴിയും.8 എം പിയുടെ പിൻ കാമറയും മുൻ കാമറയും. 4G lte /3G എന്നിവ കണക്ടിവിറ്റിക്കായി നൽകിയിരിക്കുന്നു.
വില.₹6999

5. മോട്ടോറോള moto c
5 ഇഞ്ചിന്റെ FWVGA ഡിസ്പ്ലേ.1.1Ghz Mt6737M ക്വാഡ് കോർ പ്രൊസ്സസർ.ഒരു ജി ബി റാമിനൊപ്പം 16 ജി ബി ഇന്റേർണൽ.5 മെഗാ പിക്സൽ പിൻ കാമറ യും രണ്ട് മെഗാ പിക്സലിന്റെ മുൻ കാമറ.കണക്ടിവിറ്റിക്കായി 4G volte ,Bluetooth ,
Wifi ,എന്നിവയുണ്ട്.2350mAh ന്റേതാണ് ബാറ്ററി
വില. ₹. 6900