പാൽപ്പൊടി ഉപയോഗിച്ച് എങ്ങനെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാം

തിളക്കമുള്ള , പാടുകൾ ഇല്ലാത്ത ചർമ്മം എന്നത് നമ്മുടെയെല്ലാം സ്വപ്നമാണ് അത് കൊണ്ട് തന്നെ ചർമ്മ സംരക്ഷണത്തിനും, പരിപാലനത്തിനും എത്രതന്നെ പണം ചിലവഴിക്കാനും നമ്മൾ തയ്യാറാണ് . വിലയേറിയ ക്രീമുകളും, ചികിത്സകളിലൂടെയും നമ്മൾ നമ്മുടെ മുഖകാന്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, അതായത് ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും ,ചില ലളിതമായ പ്രകൃതിദത്ത പൊടിക്കൈകളിലൂടെയും നമുക്ക് നമ്മുടെ മുഖകാന്തി വർദ്ധിപ്പിക്കാൻ സാധിക്കും.

Advertisement

ഈ കൂട്ട് ഉണ്ടാക്കാൻ അടുക്കളയുടെ വെണ്മയുള്ള പാൽപ്പൊടി നമ്മെ സഹായിക്കും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12 എന്നിവയിൽ സമ്പുഷ്ടമായ പാൽപ്പൊടി ആരോഗ്യത്തിനും, ചർമ്മത്തിനും, മുടിക്കും അത്യുത്തമാണ് . ഇതിനുപുറമെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, സെലിനിയം, സിങ്ക് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും ഇതിലടങ്ങിയിട്ടുണ്ട് .പാൽപ്പൊടിയിലുള്ള ലാക്റ്റിക്ക് അസിഡ് ചർമ്മ നിറം വർദ്ധിപ്പിക്കുന്നു. ചർമ്മത്തിന്റെ നഷ്ട്ടപ്പെട്ട നിറം വീണ്ടെടുക്കാനും, മറ്റനവധി ചർമ്മ പ്രശ്നങ്ങൾക്കും പാൽപ്പൊടി പരിഹാരമാണ്.

* എന്ത് കൊണ്ട് പാൽപ്പൊടി????

എന്ത് കൊണ്ട് പാൽപ്പൊടി പാലല്ലെ നല്ലത് … ഈ ചോദ്യം അനിവാര്യമാണ്. നമ്മുക്ക് നോക്കാം പാൽപ്പൊടി നമ്മുടെ ചർമ്മത്തിന് പ്രധാനം ചെയ്യുന്ന ഗുണങ്ങൾ:

ചർമ്മത്തെ ഉത്തേജിപ്പിക്കാൻ പാൽപ്പൊടിയിൽ അടങ്ങിയിട്ടുളള ധാതുക്കളും ,വിറ്റാമിനുകളുo സഹായിക്കുന്നു. ചർമ്മ കോശങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്ക്, എണ്ണ, മാലിന്യം തുടങ്ങിയവയെ നീക്കം ചെയ്ത് ഒരു ക്ലെൻസറായി പ്രവർത്തിച്ച് ചർമ്മ കോശങ്ങളെ ആഴത്തിൽ ശുദ്ധീകരിക്കുന്നു.

ലാക്റ്റിക്ക് ആസിഡ്‌ സുഷിരങ്ങളിലെ സെബത്തെ വിഘടിപ്പിക്കുകയും ചർമ്മം കൂടുതൽ തെളിച്ചമുള്ളതും ആക്കുന്നു.ചർമ്മത്തിലെ ജലാംശയവും, മൃദുലതയും നില നിർത്താനും, വരണ്ട ചർമ്മം, ചർമ്മത്തിലെ ചൊറിച്ചൽ എന്നിവ പതിവായുള്ള പാൽപ്പൊടിയുടെ ഉപയോഗം സഹായിക്കുന്നു .ഇത് കൊളാജന്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നത് കൊണ്ട് തന്നെ വരകൾ, ചുളിവുകൾ തുടങ്ങിയവ തടയുകയും ചെയ്യുന്നു.

ചില പാൽപ്പൊടി പായ്ക്കു കൾ പരിചയപ്പെടാം.

* പാൽപ്പൊടി ഓട്സ് പായ്ക്ക്

2 സ്പൂൺ പാൽപ്പൊടിയും , ഓട്സും ഒരു സ്പൂൺ നാരങ്ങനീരും ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഇത് 30 മിനിറ്റ് മുഖത്തിലും, കഴുത്തിലും തേച്ചുപിടിപ്പിച്ച് ഉണക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.നിറം വർദ്ധിപ്പിക്കാനും, വേനലിലെ കറുത്ത പാടുകളും ഈ പായ്ക് ദിവസം ഉപയോഗിക്കുന്നതിലൂടെ മാറ്റാൻ സാധിക്കും.

* പാൽപ്പൊടി അരിമാവ് പായ്ക്ക്

ഒരു സ്പൂൺ അരിമാവും രണ്ട് സ്പൂൺ പാൽപ്പൊടിയും റോസ് വാട്ടറിൽ ചാലിച്ച് പായ്ക്ക് തയ്യാറാക്കുക. ഇത് 20 മിനിറ്റോളം മുഖത്ത് പിടിപ്പിച്ച ശേഷം സ്ക്രബ് ചെയ്ത് കഴുകുക.ഇത് ആഴ്ച്ചയിൽ മൂന്ന് തവണ ഉപയോഗിക്കുന്നതിലൂടെ നിറം മെച്ചപ്പെടുത്താനും ,ബ്ലാക്ക് ഹെഡുകളും, ഡാർക്ക് സ്പോട്ടുകൾ നീക്കാനും സാധിക്കുന്നതാണ്.

* പാൽപ്പൊടി റോസ് വാട്ടർ

2 സ്പൂൺ പാൽപ്പൊടി റോസ് വാട്ടറിൽ ചാലിച്ച് മിനുസമുള്ള പായ്ക്ക് തയ്യാറാക്കി 30 മിനിറ്റ് മുഖത്ത് പിടിപ്പിച്ച് തണുത്ത വെള്ളത്തിൽ കഴുകുക.
പരുക്ക ചർമ്മമുള്ളവർക്ക് ദിവസവും ഉപയോഗിക്കാവുന്നതാണ്. ഇത് ടാനിoഗ് ഒഴിവാക്കി തിളക്കം മെച്ചപ്പെടുത്തുന്നു.