ഇത് പോലെയുള്ള നേതാക്കൾ ഇനിയുമുണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിക്കുന്നു
ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെ അഭിനന്ദിച്ചു മലയാള സിനിമാ ലോകത്തു നിന്നും അനൂപ് മേനോനും രംഗത്ത്.അനൂപ് മേനോനെ കൂടാതെ ജയസൂര്യ ,വിനയ് ഫോർട്ട് പോലുള്ള നിരവധി മലയാള സിനിമ താരങ്ങളും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിന്റെ അഭിനന്ദിച്ചും പിന്തുണയും നൽകി കൊണ്ട് രംഗത്ത് വന്നിരുന്നു.
ആരോഗ്യ മന്ത്രിക്ക് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപങ്ങൾക്ക് പിന്നാലെ ആണ് ഇത്തരത്തിൽ നിരവധി പിന്തുണകൾ ലഭിക്കുന്നത്.പ്രതിപക്ഷത്തെ സംബന്ധിച്ചടുത്തോളം ഇത് ഒരു തിരിച്ചടി ആണ്.സ്വന്തം പാർട്ടിയിൽ ഉള്ളവർ പോലും നേതാക്കളെ തള്ളി പറയുന്ന അവസ്ഥ ആണ് ഇപ്പോൾ പ്രതിപക്ഷത്തു ഉള്ളത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് നടൻ അനൂപ് മേനോൻ അഭിനന്ദനം അറിയിച്ചത്.പോസ്റ്റിന്റെ പൂർണ രൂപം താഴെ നൽകുന്നു.
”ആരാധന തോന്നുന്നൊരു നേതാവ് ഇതാ. ഇതുപോലുള്ള നേതാക്കൾ ഇനിയും ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. അനാവശ്യമായ പ്രയോഗങ്ങളില്ല. അമിതമായ സംസാരമില്ല, രാഷ്ട്രീയപരമായ അവസരവാദങ്ങളില്ല. ടെക്നിക്കല്‍ വാക്കുകൾ വളച്ചൊടിക്കാറില്ല. ശുദ്ധവും സുതാര്യവും ആയ രാഷ്ട്രീയ സേവനം.. ടീച്ചറിനിയും ജനങ്ങളെ നയിക്കുക”.