കറ്റാർവാഴ തഴച്ചു വളരുന്നതിന് ഒരു കിടിലൻ വിദ്യ ഇതാ.
കറ്റാർവാഴയ്ക്ക് വർഷങ്ങളായി ഔഷധഗുണമുള്ള പാരമ്പര്യം നിലനിൽക്കുന്നുണ്ടെങ്കിലും വളരെ അടുത്തകാലത്ത് ഏറെ പ്രചാരത്തിൽവന്ന ഒരു ചെടിയാണിത്. ഔഷധഗുണംകൊണ്ടും സൗന്ദര്യവർദ്ധക വസ്തുവായും നാം കറ്റാർവാഴ ഇന്നൊരുപാട്ഉപയോഗിക്കുന്നുണ്ട് .കടകളിലും മാർക്കറ്റുകളിലും സുലഭമായി കറ്റാർവാഴയുടെ ക്രീമുകളും ജെല്ലുകളും ലഭിക്കുന്നുണ്ടെങ്കിലും ഏവർക്കും പ്രിയം വീടുകളിൽ വളർത്തുന്ന കറ്റാർവാഴ ചെടി തന്നെയാണ്. എന്നാൽ ഇവയെ കൃത്യമായി പരിപാലിക്കുന്നതിനെ സംബന്ധിച്ച് ഏവർക്കും ആശങ്ക നിലനിൽക്കുന്നുണ്ട്.ഇന്ന് വീടുകളിലും അതുപോലെ ഫ്ലാറ്റുകളിലും താമസിക്കുന്നവർ വളരെ നന്നായിതന്നെ കറ്റാർവാഴ വളർത്തുന്നുണ്ട് .അതിനുള്ള കാരണം അതിൻ്റെ പ്രത്യേക ഔഷധഗുണം തന്നെയാണ് .ചെറിയ തൈ മുതൽ 50 സെൻറീമീറ്റർ ഉയരത്തിൽ വരെ വളരുന്ന കറ്റാർവാഴ എങ്ങനെ പരിപാലിക്കാമെന്നും നല്ല വളർച്ച ലഭിക്കുമെന്ന വിദ്യയാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഉപയോഗശേഷം നാം വലിച്ചെറിയുന്ന മുട്ടത്തൊണ്ടു ഇനി മുതൽ നമുക്ക് ഒരു ചാക്കിലോ മറ്റോ സൂക്ഷിച്ചുവയ്ക്കാം. കൂടാതെ ചായ ഉണ്ടാക്കികഴിഞ്ഞ് ലഭിക്കുന്ന കൊറ്റൻ അഥവാ ചണ്ടി ശേഖരിച്ചു വെച്ചതിനുശേഷം, ആഴ്ചയിലൊരിക്കൽ ഇവ രണ്ടും യോജിപ്പിച്ച് കറ്റാർവാഴ വളർത്തുന്ന ചാക്കിലോ ചെടിച്ചട്ടിയിലോ നമുക്ക് വേരിനോട് ചേർന്ന് ഇട്ടു കൊടുക്കാവുന്നതാണ്. എല്ലാ ആഴ്ചയും ഈ പ്രക്രിയ തുടർന്നാൽ സാധാരണ വളരുന്നതിനെകാൾ പതിന്മടങ്ങു വേഗത്തിൽ കറ്റാർവാഴ വളരുകയും പുതിയ തൈകൾ ഉണ്ടാകുന്നതിനും ഇത് സഹായകമാകുന്നു.
കറ്റാർവാഴ സൗന്ദര്യവർധക വസ്തുവായി വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ ഉപയോഗിക്കുന്നതിന്, ഏറ്റവും ദശകൂടിയ ഒരു ഇലയുടെ ഭാഗം മുറിച്ചെടുക്കുക .അതിൻ്റെ താഴെ ഭാഗത്ത് മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകം കാണാനായി സാധിക്കും. ഇവ നമ്മുടെ ശരീരത്തിന് നല്ലതല്ലാത്തതിനാൽ ഒരു മണിക്കൂർ ഇല ഒരു പ്ലേറ്റിലിൽ ചരിച്ചു വയ്ക്കുക.മഞ്ഞ കറ പോയതിനുശേഷം .ഇല കീറി എടുത്തതിന് ശേഷം അവയുടെ ദശ നമുക്ക് മുഖത്ത് ലേപനമായി ഉപയോഗിക്കാവുന്നതാണ് .കൂടാതെ ശരീരത്തിന് കുളിർമയേകുന്നതിനായി ഇഞ്ചിയും, നാരങ്ങയും, ഉപ്പും ,പച്ചമുളകും ചേർത്ത് കറ്റാർവാഴ ജ്യൂസ് അടിച്ചു കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് .താഴെ കാണുന്ന വീഡിയോയിൽ കറ്റാർവാഴ വളരുന്നതിന് ഉപയോഗപ്രദമായ വിദ്യ വിശദമായി കൊടുത്തിരിക്കുന്നത് കാണാം.