മൊബൈൽഫോണിലേക്ക് മുഖംതാഴ്ത്തി വച്ച് കാലം കഴിക്കുന്ന പുതുതലമുറയുടെ മുന്നിൽ അൽഫിയ തികച്ചും വ്യത്യസ്തയാകുന്നു
കോതമംഗലത്ത് നിന്നും മനസ്സിന് കുളിർമ്മയുണ്ടാക്കുന്ന ഒരു വാർത്ത.കഴിഞ്ഞ ദിവസം മാധ്യമം പത്രത്തിൽ വന്നതോട് കൂടി ആണ് അൽഫിയ എന്ന കൊച്ചു മിടുക്കിയെ എല്ലാവരും അറിയുന്നത്. മാധ്യമം കോതമംഗലം ലേഖകൻ സുബൈറാണ് ഈ വാർത്ത പുറം ലോകത്ത് എത്തിച്ചത്.
“ചെറുപ്രായത്തിൽ തന്നെ അധ്വാനത്തിന്റെ മഹത്വം മക്കളെ പഠിപ്പിച്ചു വളർത്തുന്ന അൽഫിയയുടെ മാതാപിതാക്കളായ അനസിനും ജാസ്മിനും ഒരു ബിഗ് സല്യൂട്ട്… മൊബൈൽഫോണിലേക്ക് മുഖംതാഴ്ത്തി വച്ച് കാലം കഴിക്കുന്ന പുതുതലമുറയുടെ മുന്നിൽ അൽഫിയ തികച്ചും വ്യത്യസ്തയാകുന്നു “
എന്ന തലക്കെട്ടിൽ ഈ വാർത്ത സുധീർ എന്ന വ്യകതി ഫേസ്ബുക്കിൽ പങ്കു വെച്ചതോടെ ഈ വാർത്ത സോഷ്യൽ മീഡിയയിലും വൈറൽ ആയി മാറി.
മാധ്യമത്തിൽ അൽഫിയയെപ്പറ്റി വന്ന വാർത്ത നോക്കാം
നെല്ലിക്കുഴി ചിറപ്പടി മുതൽ ഇരമല്ലൂർ അമ്പാടിനഗർ വരെ മഴയും മഞ്ഞും വ്യത്യസ്തമാക്കുന്ന പുലരികളിലും വാർത്ത കൊണ്ട് ഉണർത്തുന്നത് അൽഫിയയാണ് . അനസ്-ജാസ്മിൻ ദമ്പതികളുടെ രണ്ടാമത്തെ മകൾ അൽഫിയ അനസാണ് ഓരോ വീടിനുമുന്നിലും പുലർച്ചെ സൈക്കിളിലെത്തി പത്രവിതരണം നടത്തുന്നത്.
പത്ര ഏജൻറായ പിതാവിനെ സഹായിക്കാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചത് മുതൽ മകൾ എത്തുമായിരുന്നു. പിന്നീട് അൽഫിയ രണ്ട് കി.മീ. ചുറ്റളവിൽ 100ൽപരം വീടുകളിൽ പത്രവിതരണം ഏറ്റെടുക്കുകയായിരുന്നു.
നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം പിതാവ് കോതമംഗലത്തുനിന്ന് രാവിലെ ആറിന് എത്തിക്കുന്ന പത്രങ്ങൾ സൈക്കിളിൻ്റെ മുന്നിലെ ബാസ്കറ്റിൽെവച്ച് വിതരണം ആരംഭിക്കും. തൻ്റെ പരിധിയിലെ എല്ലാ വീടുകളിലും ഒന്നരമണിക്കൂർകൊണ്ട് എത്തിച്ച് മടങ്ങിയെത്തും.
എസ്.എസ്.എൽ.സി പരീക്ഷയിൽ നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽനിന്ന് കഴിഞ്ഞ ഒമ്പത് എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. ട്യൂഷന് പോകാതെയാണ് ഒമ്പത് എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയത് . ചെറുവട്ടൂർ മോഡൽ ഹൈസ്കൂളിൽ പ്ലസ് വണ്ണിന് ബയോളജി സയൻസിൽ അഡ്മിഷൻ പ്രതീക്ഷിക്കുകയാണ്.