ചുമട്ടുതൊഴിലാളിയില്‍ നിന്നും ഫേസ്ബുക്ക് വഴി സിനിമയിലേക്ക്
ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്‌സിനെയും ഒക്കെ റോൾ മോഡലും പ്രതിസന്ധി ഘട്ടങ്ങളിൽ മോട്ടിവേഷനു വേണ്ടിയും ഉപയോഗിക്കുന്നവർക്ക് ആലപ്പുഴ കാരനായ Akhil P Dharmajanനേയും പരിഗണിക്കാം..കഴിഞ്ഞ 2…3 വർഷങ്ങളായി ഇപ്പോൾ കഥ പബ്ലിക്കേഷൻ വരെ ഒരു വലിയ കഥ തന്നെ ഉണ്ട് .പ്രതി സന്ധികളിൽ പതറാതെ മുന്നോട്ട് പോയി പ്രതിസന്ധി ഘട്ടങ്ങളിൽ ഒഴിവാക്കിയവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുത്തു.അന്ന് ഒഴിവാക്കിയവർ ഇന്നിപ്പോൾ ഇങ്ങോട്ട് ബന്ധപ്പെടുന്ന അവസ്ഥ.പറയാൻ ആണേൽ കുറെ ഉണ്ട് പറയാൻ.ഒരു സിനിമയ്ക്കുള്ള സ്കോപ്പ് ഉണ്ട്.കുറച്ചു കാര്യങ്ങള്‍ നമുക്ക് അദ്ധെഹത്തോട് തന്നെ ചോദിച്ചു മനസ്സിലാക്കാം .
- ഇത് വായിക്കുന്ന മിക്കവര്‍ക്കും താങ്കളെ അറിയുമായിരിക്കും.എങ്കിലും ആദ്യമായി താങ്കളെ പറ്റി കേള്‍ക്കുന്നവര്‍ക്കായി ഒന്ന് പരിച്ചയപെടുത്തു
ഞാന്‍ അഖില്‍ പി ധർമ്മജൻ.ആലപ്പുഴയില്‍ പതിരപള്ളി ആണ് സ്വദേശം.അടുത്തിടെ ഓജോ ബോര്‍ഡ് എന്നൊരു ബുക്ക് സ്വന്തമായി പബ്ലിഷ് ചെയ്തിരുന്നു.ഓജോ ബോര്‍ഡിനു ഇപ്പോള്‍ അത്യാവശ്യം നല്ല വായനക്കാര്‍ ഉണ്ട്.
- വിദ്യാഭ്യാസം ജോലി എന്നിവയെ കുറിച്ച്
മെക്കാനിക്കല്‍ ഡിപ്ലോമ ആണ് ബേസ്.അതിനു ശേഷം എഴുത്തിനോടുള്ള ഒരു ഇഷ്ടം കൊണ്ട് ബിഎ ലിറ്ററെച്ചര്‍ ചെയ്തു.സിനിമയോടുള്ള ഇഷ്ടം കാരണം ഡിപ്ലോമ ഇന്‍ ഫിലിം മേക്കിംഗ് എന്ന ഒരു കോഴ്സ് ചെന്നെയില്‍ ചെയ്തു.ഇപ്പോള്‍ സിനിമയില്‍ അസിസ്റ്റന്റ്റ് ഒക്കെ ആയിട്ട് വര്‍ക്ക് ചെയ്യുന്നു.
- എങ്ങനെ ആണ് എഴുത്തിലേക്ക് കടന്നു വന്നത് ആരെങ്കിലും പ്രജോദനം ആയിട്ടുണ്ടോ
അങ്ങനെ പ്രചോദനം ആയിട്ട് ആരും ഇല്ല.എന്നാല്‍ പ്രോത്സാഹനം നല്‍കാന്‍ ഒരു ഒരു സുഹൃത്ത് എന്നും കൂടെ ഉണ്ട്.കുട്ടിക്കാലം മുതല്‍ ഞാന്‍ എഴുതുന്ന രചനകള്‍ ഒക്കെ അവനാണ് വായിക്കാറ്.അഭിജിത്ത് എന്നാണു പേര്,അഭിജിത്ത് വായിച്ചു പ്രോത്സാഹനം നല്‍കും,ഇപ്പോഴും അവന്‍ ആണ് എന്‍റെ കഥകള്‍ വായിച്ചു അഭിപ്രായം പറയുന്നത്.
- ഫേസ്ബൂക്കിലൂടെ ആണല്ലോ കടന്നു വന്നത് അതിലേക്ക് നയിച്ച സാഹചര്യം
അതെ ഫേസ്ബൂക്കിലൂടെ ആണ് കടന്നു വന്നത്.എനിക്ക് ഒരു വസ്തു കിട്ടിയാല്‍ അത് ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാം എന്ന് ഞാന്‍ മാക്സിമം നോക്കും.അത് പോലെ ആണ് ഞാന്‍ ഫേസ്ബുക്കും ഉപയോഗിച്ചത്.ഫേസ്ബുക്ക് ട്രെണ്ടിംഗ് ആയി കൊണ്ടിരിക്കുന്ന സമയത്താണ് ഞാനും ഫേസ്ബുക്കില്‍ അക്കൗണ്ട് എടുക്കുന്നത്.അപ്പോള്‍ എല്ലാവരും സ്റ്റാറ്റസ് ഇടുന്നത് കാണുമ്പോള്‍ എനിക്കും ഇടണം എന്ന് തോന്നി.അത് വരെ ഞാന്‍ കഥകള്‍ ബുക്കില്‍ ആണ് എഴുതികൊണ്ടിരുന്നതു.അതിനു ശേഷം ഞാന്‍ ഫേസ്ബുക്കില്‍ എഴുതാന്‍ തുടങ്ങി.അങ്ങനെ ആണ് ഫേസ്ബുക്കില്‍ കുറെ വായനക്കാരെ കിട്ടിയതും ഇവിടം വരെ എത്തിയതും.
- ഫേസ്ബുക്കില്‍ തുടങ്ങി ഓജോ ബോര്‍ഡ് വരെ എത്തി നില്‍ക്കുമ്പോള്‍ താങ്കള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ പങ്കു വെച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഒരു പക്ഷെ പ്രചോദനം ആയി മാറിയേക്കാം
ഫേസ്ബുക്കില്‍ തുടങ്ങിയത് വേറെ ഒരു പ്ലാറ്റ്ഫോം തുടക്കത്തില്‍ ഇല്ലാതിരുന്നതിനാല്‍ ആണ്.അത് പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്വീകരണം ആണ് നല്‍കിയത്ഇ.പ്പോള്‍ ബുക്ക് വായിക്കുന്നവര്‍ ഒക്കെ കുറവാണ്,എന്നാല്‍ അവര്‍ എത്തിപെടുന്ന സ്ഥലത്ത് എത്തിച്ചു കൊടുത്തു കഴിഞ്ഞാല്‍ സ്വീകാര്യത എപ്പോഴും ഉണ്ടെന്നു ഫേസ്ബുക്ക് മനസ്സിലാക്കി തന്നു.ഫേസ്ബുക്ക് നല്ല ഒരു പ്ലാറ്റ്ഫോം ആണ് അത് വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍.എന്‍റെ അനുഭവത്തില്‍ ഞാന്‍ ഫേസ്ബുക്കില്‍ ആണ് ഓജോ ബോര്‍ഡ് എഴുതി തുടങ്ങുന്നത്.അതിലെ വായനക്കാര്‍ വഴി ആണ് ബുക്ക് ഇറക്കാനുള്ള ഫണ്ട് ഒക്കെ ഉണ്ടാക്കിയതും ബുക്ക് ഇറക്കിയതും.അത് രണ്ടു വര്ഷം മുന്‍പാണ്.അങ്ങനെ ഒരു പബ്ലിഷര്‍ ചീറ്റ് ചെയ്തു.ബുക്ക് കിടാത്ത അവസ്ഥ ആയി.അതിനിടക്ക് മറ്റു പ്രമുഖ പബ്ലിഷിംഗ് കമ്പനികളില്‍ ഒക്കെ കയറി ഇറങ്ങി.അവര്‍ പ്രസിദ്ധീകരണ യോഗ്യത ഇല്ലാ എന്ന് പറഞ്ഞു തള്ളി കളഞ്ഞു.എന്നാല്‍ എനിക്ക് പിന്മാറാന്‍ താല്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് അവര്‍ എന്താണോ ചെയ്യുന്നത് അത് പോലെ ഞാനും പബ്ലിഷിംഗ് കമ്പനി തുടങ്ങി.കഥ എന്നാണു പബ്ലിഷിംഗ് കമ്പനിയുടെ പേര്.ആദ്യം എന്‍റെ ബുക്ക് തന്നെ ആണ് ഇറക്കിയത്.ഭാവിയില്‍ മറ്റുള്ളവരുടെ ബുക്കും ഇറക്കാം എന്ന് പ്രതീക്ഷിക്കുന്നു.
- ആമസോണ്‍ flipkart പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ താങ്കളുടെ ബുക്ക് ലഭ്യമാണല്ലോ?ഓണ്‍ലൈന്‍ വഴി വില്പന നടത്തുവാന്‍ താങ്കള്‍ക്ക് നേരിടേണ്ടി വന്ന വെല്ലു വിളികള്‍ എന്തൊക്കെ ആണ്
ആമസോണ്‍ flipkart അവിടെ രണ്ടിടത്തും എന്‍റെ ബുക്ക് ലഭിക്കും.അത്യാവശ്യം കുഴപ്പമില്ലാതെ വില്പനയും ഉണ്ട്.അമസോനില്‍ മികച്ച ആദ്യ 100 ബുക്കുകളില്‍ ആദ്യ സ്ഥാനത്ത് എത്തിയിരുന്നു.ഒരു മലയാളം ബുക്ക് ആദ്യ സ്ഥാനത്ത് എത്തുന്നത് ആദ്യമായി ആണ് എന്നാണു എന്‍റെ അറിവ്.അതിന്റെ കാരണം എന്താന്നു വെച്ചാല്‍ 100 പേരെ എടുത്താല്‍ അതില്‍ 10 പേര്‍ ആയിരിക്കും വായന ശീലം ഉള്ളവര്‍.എന്നാല്‍ എനിക്ക് വേണ്ടത് വായന ശീലം ഇല്ലാത്ത ബാക്കി 90 പേരെ ആണ്.അവരാണ് എന്‍റെ ബുക്ക് വാങ്ങുന്നവരും.ബാകി 10 പേര്‍ക്ക് എന്‍റെ ബുക്ക് ഇഷ്ടമായില്ല എന്നും വരും.പലരും കുറ്റം പറയുന്നുണ്ട് ഇത് ഒരു നോവല്‍ ഫോം അല്ല എന്ന്.പക്ഷെ എനിക്ക് വേണ്ടത് ബാകി 90 പേരെ ആണ്.
ആമസോണില്‍ ഇടയ്ക്കു ഒരു പണി കിട്ടിയിരുന്നു.ഒരാഴ്ചയോളം നമ്മുടെ ബുക്ക് ആദ്യ സ്ഥാനത്ത് തന്നെ നിന്നപ്പോള്‍ മറ്റു ചില പബ്ല്ളിഷേര്സ് കമ്പനി ബുക്ക് ജെനുവിന്‍ അല്ല,രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞു പരാതി നല്‍കി.അങ്ങനെ ബുക്ക് അമസോനില്‍ നിന്നും പിന്‍വലിച്ചു.എന്നാല്‍ നമ്മള്‍ ISBN നമ്പര്‍ ഒക്കെ എടുത്തതായിരുന്നു.അതൊക്കെ അവരെ ബോധ്യപെടുത്തിയപ്പോള്‍ ബുക്ക് വീണ്ടും ആമസോണില്‍ എത്തി,എന്നാല്‍ ഒരാഴ്ച ബുക്ക് ആമസോണ്‍ വഴി വില്പന ഇല്ലാതിരുന്നതിനാല്‍ ടോപ് 1 എന്നത് 7000 ലേക്ക് താന്നു.ഇതൊക്കെ ടോപ് 10 കാറ്റഗറിയില്‍ നില്‍ക്കുന്ന പബ്ലിഷേര്‍സിന്റെ കളി ആണ്.ആളുകള്‍ വന്നു ടോപ് 10 ഹൊറര്‍ നോവല്‍ സര്‍ച് ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ ഈ ചെറിയ നോവല്‍ വന്നാല്‍ അവര്‍ക്ക് സഹിക്കുമോ.ജീവിതത്തില്‍ നിന്നും ഓരോ പാഠവും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നു.ഓണ്‍ലൈനില്‍ നേരിടേണ്ടി വരുന്ന വെല്ലു വിളിയും ഒക്കെ ഇപ്പൊ മനസ്സിലാകി മുന്പോട്ട് പോകുന്നു.
- കഥക്ക് ഹൊറര്‍ പച്ഛാതലം തിരഞ്ഞെടുക്കാന്‍ എന്തെങ്കിലും കാരണം
ഞാന്‍ പറഞ്ഞില്ലേ 100 ല്‍ 90 പേരുടെ കാര്യം.ആ 90 പേരില്‍ 70 പേര്‍ക്കും ഇഷ്ടം ഹൊറര്‍ ആയിരിക്കും.അത് കൊണ്ട് ആദ്യം കൂടുതല്‍ പേര്‍ക്ക് ഇഷ്ടപെട്ട ഹൊറര്‍ തിരഞ്ഞെടുത്തു.സിനിമ ആയാലും അങ്ങനെ അല്ലെ.ആദ്യമായി സിനിമ ചെയ്യുന്ന ആളുടെ മനസ്സില്‍ ആര്‍ട്ട് ആണെങ്കിലും കൂടുതല്‍ ആളുകള്‍ കാണുവാന്‍ വേണ്ടി.കൊമേഴ്ഷ്യല്‍ മൂവി ആയിരിക്കും എടുക്കുന്നത്.ഞാന്‍ ഒരു തുടക്കകാരന്‍ ആയതിനാല്‍ തുടക്കത്തില്‍ ഹൊറര്‍ തിരഞ്ഞെടുത്തു.
- അടുത്ത ബുക്ക് ഏതാണ് അതും ഹൊറര്‍ ആണോ എപ്പോഴാണ് പ്രകാശനം
അടുത്ത ബുക്കിന്റെ പേര് മെര്‍ക്കുറി ഐലന്റ് എനാണ്.അത് മുഴുവന്‍ ആയും ഹൊറര്‍ ആല്ല.എങ്കിലും അതില്‍ ഹൊറര്‍,ക്യൂരിയോസിറ്റ,ഫിക്ഷന്‍ അങ്ങനെ എല്ലാം ഉണ്ട്.ഓജോ ബോര്‍ഡ് എഴുതിയ ആളാണ് എങ്കില്‍ കൂടി ഇപ്പോള്‍ അത് വയിചിട്ട് മെര്‍ക്കുറി ഐലന്റുമായി നോക്കുമ്പോള്‍ മെര്‍ക്കുറി ഞാന്‍ വളരെ അധികം കഷ്ടപെട്ട നോവല്‍ ആണ്.ഓജോ ബോര്‍ഡ് രണ്ടു വര്ഷം കൊണ്ടാണ് എഴുതിയതെങ്കില്‍ മെര്‍ക്കുറി ഐലന്റ് കഴിഞ്ഞ ഏഴു വര്ഷം ആയി ഞാന്‍ എഴുതുന്നതാണ്.ഇപ്പോഴും കമ്പ്ലീറ്റ് ആയിട്ടില്ല.അവസാന ഭാഗം എഴുതുന്നതെ ഉള്ളൂ.അടുത്ത 2 മാസത്തിനുള്ളില്‍ പുറത്തിറക്കാന്‍ ശ്രമിക്കുന്നു.പ്രകാശനം വിത്യസ്ഥമായേ ഞാന്‍ ചെയ്യൂ.എന്‍റെ ആദ്യ ബുക്ക് ഓജോ ബോര്‍ഡ് ചുടുകാട്ടില്‍ വെച്ചാണ് പ്രകാശനം ചെയ്തത്.അതുപോലെ വിത്യസ്തത ഇതിനും ഉണ്ടാവും. മെര്‍ക്കുറിയുടെ തീം എന്ന് പറഞ്ഞാല്‍,ബര്‍മൂഡ ട്രയാങ്കില്‍ ഇന്നും ചുരുളഴിയാത്ത രഹസ്യം ആണ്.അവിടെ ഒരു ദ്വീപ് ഉള്ളതായിട്ടും അങ്ങോട്ടേക്ക് കുറച്ചുപേര്‍ യാത്ര പോകുന്നതും അതുമായി ബന്ധപെട്ട സംഭവ വികാസങ്ങളും ആണ്.ശരിക്കും നമ്മള്‍ അങ്ങോട്ട് യാത്ര ചെയ്യുന്നതായി നമുക്ക് തോന്നും.ഒരു വായനക്കാരന്‍ ആയി ആ നോവലിനെ ഞാന്‍ വിലയിരുത്തുമ്പോള്‍ വളരെ ഇഷ്ടമാണ് എനിക്ക് ആ നോവല്‍.എഴുത്ത് അവസാന ഭാഗത്തേക്ക് കടക്കുന്നു,DTP കവര്‍ ഡിസൈന്‍ ഒക്കെ അതിന്‍റെ കൂടെ നടക്കുന്നു.പ്രകാശന തീയതി നിച്ചയിച്ചിട്ടില്ല.ഉടന്‍ ഉണ്ടാവും.
- ജൂഡ് ആന്റണിയുമായി താങ്കള്‍ നേരില്‍ കണ്ടല്ലോ? സിനിമയിലേക്ക് കടക്കുന്നുണ്ടോ ?
അതെ ജൂഡ് ഒരു ബുക്ക് വാങ്ങിയിരുന്നു.ജൂഡിനു കഥ ഇഷ്ടമായി.അതിന്റെ അവകാശം എന്‍റെ കയ്യില്‍ നിന്നും വാങ്ങി.സിനിമയെ പറ്റി പറയുമ്പോള്‍ സിനിമ ആണ് എന്‍റെ ലക്ഷ്യം.അതിനോടൊപ്പം നോവല്‍ എഴുത്തും കൊണ്ട് പോകണം.രണ്ടും നോക്കുന്നുണ്ട്.സിനിമയിലേക്ക് ഉടന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍,നോക്കുന്നുണ്ട്,കഥകള്‍ ഒക്കെ പറഞ്ഞ് റെഡി ആയി വരുന്നു.തമിഴില്‍ നിന്നും ചാന്‍സ് ഉണ്ട്.ഞാന്‍ മലയാളം ആണ് ഇപ്പോള്‍ നോക്കുന്നത്.തമിഴില്‍ ഒരു ഫീച്ചര്‍ ഫിലിമിനു ഒരു സ്റ്റോറി ചെയ്തു.അത് റിലീസ് ആയി.ബാക്ക് സീറ്റ് എന്നാണ് അതിന്റെ പേര്.അത് മലയാളത്തില്‍ കണ്ണി യാത്ര എന്ന പേരില്‍ ഫേസ്ബുക്കില്‍ പബ്ലിഷ് ചെയ്ത ഒരു സ്റ്റോറി ആണ്.അതിനു നല്ല സ്വീകാര്യത ലഭിച്ചിരുന്നു.ഉടനെ മലയാളത്തിലും അത് ഫീച്ചര്‍ ഫിലിം ആയി വരും.
- കൂടുകാരും വീട്ടുകാരും സപ്പോര്‍ട്ട് ആണോ ?അവര്‍ സഹായങ്ങള്‍ ചെയ്തു നല്‍കാറുണ്ടോ ?
നിരവധി കൂട്ടുകാര്‍ ഉള്ള ഒരു വ്യക്തി ആണ് ഞാന്‍.എന്നാല്‍ ഇതിനോക്കെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ വായിക്കുന്നവര്‍ ഒക്കെ വളരെ കുറവാണ്.കുറച്ചു പേര്‍ ആണെങ്കിലും അവര്‍ എന്തിനും കൂടെ നില്‍ക്കുന്നവരാണ്.എന്‍റെ ആദ്യ ബുക്ക് പുറത്തിറക്കാന്‍ സഹായിച്ചതും അവരൊക്കെ തന്നെ ആണ്.പിന്നെ വീട്ടുകാര്‍ക്ക് ആദ്യമൊന്നും ഒന്നും മനസ്സിലായിരുന്നില്ല.ഫേസ്ബുക്കില്‍ വെറുതെ എഴുതുന്നതാണോ സീരിയസ് ആകുമോ എന്നൊക്കെ അവര്‍ക്കും സംശയം ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിഇപ്പോള്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നു.
- താങ്കളുടെ ജിവിതത്തില്‍ താങ്കളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി വ്യക്തിതം അങ്ങനെ ആരെങ്കിലും ഉണ്ടോ ?
ഉണ്ട്.എങ്കിലും റോള്‍ മോഡല്‍ ആയിട്ട് ആരുടേയും ജീവിതം ഫോളോ ചെയിത് പുറകെ പോയിട്ടില്ല.എഴുതാന്‍ പ്രോത്സാഹനം ആയ ഒരു സ്പെഷ്യല്‍ റീഡര്‍ ഉണ്ട് എനിക്ക്.പുള്ളിക്കാരന്‍ ഒരു ദിവസം എനിക്ക് വാട്സ്ആപില്‍ മെസ്സേജ് അയച്ചു.കഥയുടെ PDF ഉണ്ടോ എനിക്ക് കാഴ്ച ഇല്ല എന്നൊക്കെ പറഞ്ഞു.ആദ്യം ഞാന്‍ അത് സീരിയസ് ആയി എടുത്തില്ല.പിന്നീട് അദ്ദേഹം ഫേസ് ബുക്ക് id തന്നു,ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ് അങ്ങനെ ഒരാള്‍ ഉണ്ട്.കണ്ണ് കാണില്ല.എന്തോ സ്പെഷ്യല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആണ് മൊബൈല്‍ ഉപയോഗിക്കുന്നത്.വായിച്ചു കേല്പിക്കും.അങ്ങനെ ഉള്ള ഒരു വ്യക്തി കഷ്ടപാട് സഹിച്ചു നമ്മുടെ നോവല്‍ ഒക്കെ വായിക്കുന്നു എന്നറിഞ്ഞപ്പോള്‍ അത് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്.എന്നെ വളരെ അധികം സ്വാധീനിച്ച വ്യക്തി ആണ് അദ്ദേഹം.
- ഈ അവസരത്തില്‍ ജീവിതത്തില്‍ പിന്നോട്ട് നോക്കുമ്പോള്‍ താങ്കള്‍ക്ക് എന്ത് തോന്നുന്നു
ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു,അതൊക്കെ കുഴപ്പം ഇല്ലാത്തെ വര്‍ക്കൌട്ട് ആകുന്നുണ്ട്.അതിനു തിരഞ്ഞെടുത്ത വഴികള്‍ തെറ്റി എങ്കില്‍ പോലും അത് ശരിയിലേക്ക് കൊണ്ട് വരാന്‍ എനിക്ക് സാധിച്ചു.ഒരുപാട് കളിയാക്കലുകളും പുച്ഛങ്ങളും ഏറ്റുവാങ്ങിയ ഒരു വ്യക്തി ആണ് ഞാന്‍.ഒരുപാട് കഷ്ടപെട്ടാണ് ഇച്ചിരി എങ്കിലും നേടുവാന്‍ ആയത്.അതില്‍ എനിക്ക് സന്തോഷം ഉണ്ട്.തിരഞ്ഞെടുത്ത വഴി തെറ്റി എങ്കില്‍ കൂടി പുതിയ വഴി ബി=വെട്ടി തെളിച്ചു ഇവിടം വരെ എത്തുവാന്‍ സാധിച്ചതില്‍.
- എന്താണ് ഇനി ഭാവി പരിപാടി
സിനിമ,നോവല്‍ ഇതൊക്കെ ആണ് ഭാവി പരിപാടി.മെക്കാനിക്കല്‍ ആണ് പഠിച്ചത് എങ്കിലും അത് ചെയ്യാന്‍ ഒരു അരോചകത്വം ഉണ്ട്.സിനിമയില്‍ ഡയറക്ഷന്‍,സ്ക്രിപ്റ്റ്,സിനിമാറ്റോഗ്രാഫി ഇതിനോടൊക്കെ ആണ് താല്പര്യം.പിന്നെ ശ്രീനിവാസന്‍ സാറിനെ എനിക്ക് ഇഷ്ടമാണ്.സാറിനു കൃഷി ഇപ്പോഴും ഇഷ്ടമാണ്.എനിക്കും കൃഷയോട് വളരെ താല്പര്യം ആണ്.എന്തെങ്കിലും ഒക്കെ ആയി കഴിഞ്ഞു കൃഷി ചെയ്യുവാന്‍ ആഗ്രഹം ഉണ്ട്.
- വിവാഹ പ്രായം ആയല്ലോ ഉടനെ വിവാഹം ഉണ്ടാകുമോ?
ഈ ചോദ്യം എനിക്ക് ഇഷ്ടമായി.എനിക്ക് ഇപ്പോള്‍ 24 വയസ്സ് ആയി.കൂട്ടുകാര്‍ പലരും വിവാഹം കഴിച്ചു.എങ്കിലും എന്‍റെ കാഴ്ച്ചപാടില്‍ 24 എന്നത് ഒരു വിവാഹ പ്രായം ആല്ല.എനിക്ക് അതിനുള്ള പക്വത ആയിട്ടില്ല.എനിക്ക് കുറച്ചു ലക്ഷ്യങ്ങള്‍ ഉണ്ട്.അതിനടക്ക് പണികള്‍ വാങ്ങിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല.മുന്പ് ഒരാളെ വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടായിരുന്നു.എന്നാല്‍ ആ വ്യക്തി ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ആയിട്ട് ഇല്ല.തല്‍കാലം ഇപ്പോള്‍ ലക്ഷ്യം ആണ് വലുത്.ഞാന്‍ എന്തെങ്കിലും ആയി ഫ്രീ ആയ ശേഷം മാത്രമേ ആലോചിക്കുന്നുള്ളൂ.
- ഫേസ്ബുക്കില്‍ നിറയെ ആരാധകര്‍ ആണല്ലോ ?അവരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ
ആരാധകര്‍ എന്നൊന്നും പറയാന്‍ പറ്റില്ല.എല്ലാവരും എന്‍റെ കൂട്ടുകാര്‍ ആണ്.ഫേസ്ബുക്ക് വഴി പരിചയപെട്ടു റിയല്‍ ലൈഫില്‍ നല്ല സുഹൃത്തുക്കള്‍ ആയവര്‍ കുറെ പേര്‍ എനിക്ക് ഉണ്ട്.ഇന്ന് പരിചയപെട്ട ഒരാള്‍ ആണെങ്കില്‍ കൂടി എടാ പോടാ ബന്ധം നില നിര്‍ത്താന് ആണ് എനിക്ക് ഇഷ്ടം.ഞാന്‍ എല്ലാവരോടും ഓപ്പണ്‍ ആണ്.ഫാന്‍സ് എന്ന് പറയാന്‍ പറ്റില്ല.എല്ലാവരും എന്‍റെ കൂടുകാര്‍ ആണ്.ഫേസ്ബുക്ക് കൂടുകരില്‍ പകുതിയില്‍ അധികം പേരുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.കുറെ അധികം പേരെ നേരില്‍ കണ്ടിട്ടുണ്ട്.ദൈവ അനുഗ്രഹം ആയിരിക്കും എനിക്ക് അങ്ങനെ മോശഅനുഭവം ഉണ്ടായിട്ടില്ല.വായിച്ചിട്ടു പോകുന്ന കൂട്ടുകാര്‍ അല്ല എനിക്കുള്ളത്.എല്ലാ രീതിയിലും സപ്പോര്‍ട്ട് ചെയ്യുന്ന സുഹൃത്തുക്കല്‍ ആണവര്‍.
- ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ താങ്കളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം
പാതിരാപള്ളിയില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തും,കേക്ക് ഫാക്ടറിയില്‍ ചുമടെടുതും,വര്‍ക്ക്‌ഷോപ്പില്‍ പണി എടുത്തും ഒക്കെ ജീവിച്ച എനിക്ക് ലൈഫില്‍ ഒരുപാട് മാറ്റം കൊണ്ട് തന്നത് സാമൂഹ്യ മാധ്യമങ്ങള്‍ ആണ്.ഇന്നിപ്പോ ഒരു ബീച്ചില്‍ പോയാലും ഒരു പത്തു പേരെങ്കിലും എന്നെ തിരിച്ചറിയുന്നുണ്ട്.ആ ഒരു സാഹചര്യത്തിലേക്ക് എത്തിച്ചത് ഫേസ്ബുക്ക് ആണ്.ആ ഒരു മീഡിയം ഇല്ലായിരുന്നെങ്കില്‍ ഒരുപാട് പ്രയാസപെട്ടെനെ മുന്നോട്ട് വരുവാന്‍.എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ചത് ഫേസ്ബുക്ക് ആണ്.ഇപ്പോഴത്തെ തലമുറയുടെ ഒരു അനുഗ്രഹം ആണ് ഫേസ്ബുക്ക്.അത് നല്ല രീതിയില്‍ ഉപയോഗിക്കുക.
- താങ്കള്‍ വളര്‍ന്നത് ഫേസ്ബുക്ക് വഴി ആണല്ലോ ?ഫേസ്ബുക്ക് സൌഹൃദങ്ങളെ പറ്റി താങ്കളുടെ അഭിപ്രായം
നമ്മുടെ രുചിക്കനുസരിച്ചുള്ളവരെ കണ്ടെത്താന്‍ ഫേസ്ബുക്ക് വളരെ സഹായകരം ആണ്.ഫേസ്ബുക്ക് വഴി സുഹൃത്ത് ആകാന്‍ ഒരുപാട് കാലത്തെ പരിചയം ഒന്നും വേണ്ട.എന്‍റെ ഫേസ്ബുക്ക് സൌഹൃദങ്ങള്‍ മുന്നോട്ട് പോകുന്നു.ചീത്ത കൂട്ടുകെട്ടും ഫേസ്ബുക്കില്‍ വരാറുണ്ട്.അതൊക്കെ അകറ്റി നിര്‍ത്തി ആവശ്യമുള്ളവരെ മാത്രം സുഹൃത്തുക്കള്‍ ആക്കുക.ഒരുപാട് ഉപകാരപ്രദം ആയ കൂടുകാരെ നമുക്ക് ഫേസ്ബുക്ക് വഴി ലഭിക്കും.
- വായനക്കാരോട് താങ്കള്‍ക്ക് എന്തെങ്കിലും പറയാന്‍
ഞാന്‍ വളരെ ചിന്തിച്ചു എഴുതുന്ന ഒരാള്‍ അല്ല.അപ്പോള്‍ തോന്നുന്നത് എഴുതിവെക്കും.കംപ്യൂട്ടറില്‍ ആണ് ഞാന്‍ എഴുതാറു.എല്ലാവര്‍ക്കും മനസ്സിലാവുന്ന സിമ്പിള്‍ ആയ ഭാഷയില്‍ ആണ് ഞാന്‍ എഴുതുന്നത്.ഒജോബോര്‍ഡ് വളരെ സിമ്പിള്‍ ആണ്.എന്നാല്‍ അടുത്ത ബുക്ക് മെര്‍ക്കുറി ഐലന്റ് വളരെ റിസര്‍ച്ച് ചെയ്തു പഠിച്ച ശേഷം ആണ് എഴുതുന്നത്.അതൊരു വലിയ ക്യാന്‍വാസ് ആണ്.എന്നെ സപ്പോര്‍ട്ട് ചെയ്ത് ബുക്ക് വായിച്ച ,കൂടെ നിന്ന എല്ലാവര്‍ക്ക്കും ഞാന്‍ നന്ദി പറയുന്നു.
ബുക്ക് വാങ്ങുവാന്‍ അഖിലിനെ ഫേസ്ബുക്കില്‍ മെസ്സേജ് ചെയ്യാം:Akhil P Dharmajan