ആമീർഖാൻ പാവങ്ങൾക്ക് 15000 രൂപ നൽകിയോ ?ഇതാ സത്യാവസ്ഥ
കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ എല്ലാവരും ഏറ്റെടുക്കുകയും ആകാംക്ഷയോടെ വായിക്കുകയും ചെയ്ത ഒരു വാർത്തയായിരുന്നു, ലോക്ക്‌ഡൗൺകാലത്ത് എല്ലാവരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ പാവപ്പെട്ടവരായ ജനങ്ങൾക്ക് ആമീർ ഖാൻ ഒരുകിലോ ആട്ട നൽകി സഹായിച്ചു എന്നത്. ഒരു കിലോ ആയതിനാൽ അത്യാവശ്യക്കരായവർ മാത്രമേ വന്നുള്ളൂ എന്നാൽ വീട്ടിലെത്തി ഇതു തുറന്നു നോക്കിയപ്പോഴാണ് 15,000 രൂപ അതിൽ ഉണ്ടായിരുന്ന കാര്യം അവർ അറിഞ്ഞത്. ഇതായിരുന്നു വേഗത്തിൽ പ്രചരിച്ചിരുന്ന വാർത്ത. ആമീർ ഖാന്റെ സേവന മനോഭാവവും, സന്നദ്ധതയും കണ്ടറിഞ്ഞ് വിവിധ മേഖലകളിലുള്ള വ്യക്തികളാണ് അദ്ദേഹത്തിനു ആശംസകളും,അഭിനന്ദങ്ങളും നേർന്നത് . എന്നാൽ ഇത് ആരോ ടിക്- ടോക്കിൽ ചെയ്തൊരു വീഡിയോ ആണെന്നും , ഇതൊരു വ്യാജ പ്രചരണം ആണെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ലൈവാണ് ഈ വാർത്ത വ്യാജമാണെന്നു അറിയിച്ചത്. ആമീർ ഖാൻ 15,000 രൂപ ഒളിപ്പിച്ചുവെച്ച് വിതരണം ചെയ്തിട്ടില്ലെന്നും ഇതോടൊപ്പം വ്യക്തമാക്കി. എന്നാൽ ഇപ്പോൾ അറിഞ്ഞിരിക്കുന്നത് സമാൻ എന്ന ഒരു യുവാവാണ് ടിക്ടോക്കിൽ 15,000 രൂപ ആട്ടയിൽ നിന്നും എടുക്കുന്ന രീതിയിലുള്ള ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് എന്നാണ്. ഇതിനെ തുടർന്നാണ് ഈ വാർത്ത ഉണ്ടായതും പ്രചരിച്ചതും എല്ലാം.