സർക്കാർ ആടുവളർത്തൽ പദ്ധതിയെ പറ്റി അറിയാം

ആടുവളർത്തൽ വളരെ ആദായകരമായ ഒരു സംരംഭമാണ്.സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി 2020 ൽ രൂപകല്പന ചെയ്തിട്ടുള്ള പുതിയ ഒരു പദ്ധതിയാണ് ഒരു ലക്ഷം രൂപയുടെ ആടുവളർത്തൽ ധനസഹായ പദ്ധതി. വളരെ ശ്രദ്ധിച്ച് കൃത്യമായ പരിശീലന ക്ലാസുകൾ സംരംഭത്തിന് മുൻപ് സംരംഭകർ പങ്കെടുക്കാൻ തയ്യാറായാൽ വളരെ ലാഭകരവും ആദായകരവുമായ ഒരു ബിസിനസ് തന്നെയാണ് ആട് കൃഷി. ആടുവളർത്തലുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധ അറിവുകൾ ശേഖരിക്കുകയുമാണ് ഇതിനുള്ള ആദ്യപടി .

Advertisement

ആടുകൾക്ക് കെട്ടുറപ്പുള്ളതും, സുരക്ഷാ ഉറപ്പാക്കുന്നതും, വായുസഞ്ചാരം കൂടുതൽ ലഭിക്കുന്ന തരത്തിലുള്ള കൂടു വേണം താമസിക്കാൻ നിർമ്മിക്കേണ്ടത് . തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ തിരിച്ചടവ് ഇല്ലാതെ സംസ്ഥാനസർക്കാർ അവതരിപ്പിക്കുന്ന ഈ പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ , ആടുവളർത്തലിനുള്ള സാഹചര്യം ഉടമയ്ക്കുണ്ടോയെന്ന് ബോധ്യപ്പെടുന്നത് അടക്കമുള്ള കാര്യങ്ങൾ പഞ്ചായത്ത് തലത്തിൽ നടക്കുന്നതാണ്.

ഈ പദ്ധതിയിൽ എ. പി .എൽ, ബി .പി .എൽ തരംതിരിവില്ലാതെ എല്ലാവർക്കും പഞ്ചായത്തിൽ അപേക്ഷിക്കുന്ന ക്രമമനുസരിച്ച് കൂട് നിർമ്മിക്കുന്നതിനും വളർത്തുന്നതിനും വേണ്ടി ഒരു ലക്ഷം രൂപ സൗജന്യമായി ലഭിക്കുന്നതാണ്. കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്. സ്വയംതൊഴിൽ കണ്ടെത്തുന്ന കർഷകർക്ക് പ്രചോദനം ആകുന്നതിനുവേണ്ടിയും ജനങ്ങൾ കാർഷികവൃത്തിയിലേക്ക് വരുന്നതിനും വേണ്ടിയാണിത്. അടുത്തുള്ള പഞ്ചായത്ത് ഓഫീസുകളിൽ സമീപിക്കുകയും തുടർന്ന് അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരുമായി പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച്, അതിനുശേഷം വേണം ഇവ ആരംഭിക്കാൻ. പദ്ധതി പ്രകാരം ആടുകൾക്ക് വേണ്ടി നിർമ്മിക്കേണ്ട കൂടിൻ്റെ നീളം നാലര മീറ്ററും വീതി രണ്ടര മീറ്ററുമാണ് . ആടുവളർത്തൽ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ സന്ദർശിക്കാവുന്നതാണ്.