സിലിക്കൺ വാലി ആയി മാറുവാൻ ഒരുങ്ങി കേരളം | Talrop Vision

ഒരു സ്റ്റാർട്ടപ്പിനു വളരാൻ വേണ്ട മുഴുവൻ സാഹചര്യങ്ങളും ടാൽറോപ് ഒരുക്കുന്നു. ടാൽറോപ് വില്ലേജ് പാർക്കിലൂടെ 1064 ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

അമേരിക്കക്ക് സിലിക്കൺ വാലി ഉണ്ട്, എന്ത് കൊണ്ട് അങ്ങനെ ഒന്ന് നമ്മുടെ രാജ്യത്തും ഉണ്ടായിക്കൂടാ എന്ന ചിന്തയിൽ ആണ് ടാൽറോപ് ആരംഭിക്കുന്നത്. 2030-ഓടെ കേരളത്തെ ഒരു സിലിക്കൺ വാലി മോഡലിൽ ടെക്നോളജിയുടെയും സംരംഭകത്വത്തിൻ്റെയും കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ടാൽറോപിൻ്റെ കരുത്ത് ആയിരത്തോളം പേരടങ്ങുന്ന യുവനിരയാണ്. കേരളത്തിൽ നിന്ന് 140 ഐടി പാർക്കുകളും അതോടൊപ്പം 140 ടെക്നോളജി സ്റ്റാർട്ടപ്പുകളും ഡെവലപ്പ് ചെയ്തുകൊണ്ടാണ് ടാൽറോപ് ഒരു സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിർമ്മിക്കുന്നത്. ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉണ്ടായാൽ മാത്രമേ കൂടുതൽ സ്റ്റാർട്ടപ്പുകൾ വളർന്നു വരിക ഉള്ളൂ.

Advertisement

ഒരു സ്റ്റാർട്ടപ്പിനു വളരാൻ വേണ്ട മുഴുവൻ സാഹചര്യങ്ങളും ടാൽറോപ് ഒരുക്കുന്നു. ടാൽറോപ് വില്ലേജ് പാർക്കിലൂടെ 1064 ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

  • സ്കിൽ ഡെവലപ്മെന്റ്,
  • റിസർച്ച് & ഇന്നൊവേഷൻ,
  • കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ്, ഐടി ബാക് ഓഫീസ് ഓപ്പറേഷൻസ് എന്നിവക്കായി കേരളത്തിലെ ഓരോ ഗ്രാമത്തിലുംവിപുലമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നു. നിലവിൽ 50+ വില്ലേജ് പാർക്കുകൾ ആക്റ്റീവ് ആയുണ്ട്. ഈ വർഷം 300+ കൂടി ആരംഭിക്കുക ആണ് ലക്ഷ്യം.

എല്ലാ കോളേജ് കാമ്പസുകളിലും ടെക്കീസ് പാർക്ക്, സ്റ്റാർട്ടപ്പിന്റെ തുടക്കം കോളേജ് കാമ്പസിൽ നിന്നും ആവട്ടെ. റിയൽ വേൾഡ് സ്‌കിൽസ് ,ലൈവ് പ്രോജക്ടുകൾ, ഇന്നൊവേഷൻ അടിസ്ഥാമായ പഠനം എന്നിവയിലൂടെ കേരളത്തിലെ Industry–Education Gap ഇല്ലാതാക്കുന്നു. ഇതിലൂടെ കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നും അടുത്ത തലമുറ ഫൗണ്ടേഴ്സ് ഉണ്ടാകും. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി 140 ടെക് സ്റ്റാർട്ടപ്പുകളാണ് ആണ് ടാൽറോപ് നിർമ്മിക്കുന്നത്.

100+ സ്റ്റാർട്ടപ്പുകൾ ആണ് ടാൽറോപ് സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിൽ നിന്നും ഉയർന്നു വരുന്നത്. സ്റ്റെയ്പ്, അജിനോറ, വൈസ് ടാക്കീസ്, ടൈക്സ് വാലിസ്പിൻവിക് എന്നീ സ്റ്റാർട്ടപ്പുകൾ അതിന് ഉദാഹരങ്ങൾ ആണ്. ടാൽറോപിലൂടെ കേരളത്തിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് കൂടുതൽ സ്റ്റാർട്ടപ്പുകൾ വരിക ആണ്.