കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടിയെ പറ്റി അറിയാം
നിങ്ങളുടെ പലവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നിക്ഷേപ മാർഗ്ഗമാണ് ചിട്ടികൾ. നഷ്ടസാധ്യത കുറവായതുകൊണ്ട് തന്നെ ചിട്ടിയിൽ നിക്ഷേപിക്കുന്നവർ ഏറെയാണ്. ഇതിൽ ഏറ്റവും ഉയർന്ന സുരക്ഷിതത്വം നൽകുന്നവയാണ് കെഎസ്എഫ്ഇ ചിട്ടികൾ.
നിരവധി ചിട്ടികൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. അതിലൊന്നാണ് കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടികൾ. 10,000 രൂപയാണ് പ്രതിമാസ അടവ്. ആദ്യ തവണ മാത്രം 10,000 രൂപ അടച്ചാൽ മതിയാകും. പിന്നീട് 7375 രൂപ വീതം മാസം അടച്ചാൽ മതി. ഇങ്ങനെ 2,625 രൂപ ലാഭ വിഹിതമായി ഉപഭോക്താവിന് ലഭിക്കും.
120 മാസമാണ് ചിട്ടിയുടെ കാലാവധി. ഒരു മാസത്തിൽ ഒരു നറുക്കെടുപ്പും 3 ലേലവും ആണ് മൾട്ടി ഡിവിഷൻ ചിട്ടിയിലുള്ളത്. ഓരോ മാസവും നിങ്ങൾക്ക് 4 നറുക്കെടുപ്പിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ട്. കൂടാതെ നറുക്കെടുപ്പിൽ നിങ്ങൾക്ക് ലഭിച്ച പണം, നിലവിൽ നിങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ ഒന്നുമില്ലെങ്കിൽ കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിക്കാം. 6.5 ശതമാനം പലിശയായി നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കും.
ഇടയ്ക്ക് സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ പാസ് ബുക്ക് മാത്രം ജാമ്യം നൽകി അടച്ച തുകയിൽ നിന്ന് വായ്പ എടുക്കുവാനുള്ള സൌകര്യവുമുണ്ട്. ഇതിനുപുറമേ ഈട് നൽകുകയാണെങ്കിൽ 6 ലക്ഷം രൂപ വരെ കെഎസ്എഫ്ഇയിൽ നിന്ന് വായ്പ എടുക്കുകയും ചെയ്യാം.
മറ്റു നിക്ഷേപ മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടസാധ്യ കുറവും എന്നാൽ ലാഭകരവുമാണ് കെഎസ്എഫ്ഇ ചിട്ടികൾ.