രഹസ്യ ക്യാമറകൾ കണ്ടെത്താം ഹിഡൻ ക്യാമറ ഡിറ്റക്ടറിലൂടെ
പലതരം രഹസ്യ ക്യാമറകൾ ഇന്ന് വിപണിയിൽ സജീവമാണ്. രഹസ്യ ക്യാമറകൾക്ക് പലതരം ഉപയോഗം ഉണ്ടെങ്കിലും ചിലരെങ്കിലും അവ ദുരുപയോഗം ചെയ്യാറുമുണ്ട്. ഇത് നിങ്ങളുടെ സ്വകാര്യജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഹിഡൻ ക്യാമറ ഡിറ്റക്ടറുടെ സഹായത്തോടെ രഹസ്യ ക്യാമറകൾ കണ്ടുപിടിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്.
ഹിഡൻ ക്യാമറ ഡിറ്റക്ടർ
ആൻഡ്രോയിഡ് നൽകുന്ന ഒരു ആപ്പാണ് ഹിഡൻ ക്യാമറ ഡിറ്റക്ടർ. ഹിഡൻ ക്യാമറകളെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പിൻറ്റെ ഏറ്റവും പുതിയ വേർഷൻ 12.0 ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഏകദേശം 1 മില്യൺ ആളുകൾ ഇതിനോടകം ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. 4.1 റേറ്റിംങും മികച്ച റിവ്യൂം ഈ ആപ്പിനുണ്ട്.
ഹിഡൻ ക്യാമറ കണ്ടുപിടിക്കുന്നതിന് ഹിഡൻ ക്യാമറ ഡിറ്റക്ടർ ആപ്പ് നിങ്ങളുടെ മൊബൈലിൽ ഓപ്പൺ ആക്കിയ ശേഷം നിങ്ങൾക്ക് സംശയം തോന്നുന്ന ഭാഗങ്ങളിലേോ സ്ഥലങ്ങളിലോ പരിശോധിക്കാവുന്നതാണ്. നിങ്ങൾ പരിശോധിച്ച സ്ഥലത്ത് രഹസ്യ ക്യാമറയുണ്ടെങ്കിൽ ഈ ആപ്പിൽ നിന്ന് അലാറം പുറപ്പെടുവിക്കുന്നതാണ്.
ഇൻഫ്രാറെഡ് ക്യാമറകളുടെ സാന്നിധ്യവും ഹിഡൻ ക്യാമറ ഡിറ്റക്ടർ ആപ്പ് ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കുന്നത്. അതിനായി ആപ്പ് ഓപ്പൺ ചെയ്ത് ഇൻഫ്രാറെഡ് ഡിറ്റക്ടർ തിരഞ്ഞെടുത്ത് സ്കാൻ ചെയ്യണം. അപ്പോൾ സ്ക്രീനിൽ ഒരു വൈറ്റ് ലൈറ്റ് തെളിഞ്ഞാൽ അത് ഇൻഫ്രാറെഡ് ക്യാമറയുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. സാധാരണ ക്യാമറിയിലും ഇൻഫ്രാറെഡ് ക്യാമറയുടെ സാന്നിധ്യം തിരിച്ചറിയാൻ ആവുമെങ്കിലും ഹിഡൺ ക്യാമറ ഡിറ്റക്ടറിലെ ഇൻബിൽറ്റ് ഫീച്ചറായ ലുമിനെൻസ് ഇഫക്ട് വഴി ഇത് കൂടുതൽ എളുപ്പത്തിൽ സാധിക്കുന്നതാണ്.